ലീഡ്സ് യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് മുന്നറിയിപ്പുമായി പരിശീലകൻ പെപ് ഗ്വാർഡിയോള. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ആധിപത്യം സ്ഥാപിക്കുന്നുണ്ടെങ്കിലും അത് എക്കാലവും നിലനിർത്താൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നീ ടീമുകൾ ഒരു കാലഘട്ടത്തിൽ ലീഗിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും പിന്നീടവർ നിരവധി വർഷങ്ങൾ കിരീടമില്ലാതെ നിരാശപ്പെടുത്തിയതിനെയും ഗ്വാർഡിയോള ചൂണ്ടിക്കാട്ടി.
“ഞങ്ങൾക്ക് പ്രീമിയർ ലീഗ് വേണം, പക്ഷെ നിങ്ങൾ ആഴ്സനലിനെ നോക്കുമ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇവിടെ വരെയെത്താൻ നടത്തിയ പോരാട്ടം കാണുമ്പോൾ അവർക്ക് കൂടുതലെന്തോ ഉള്ളതായി തോന്നുന്നു, അതിനാൽ തന്നെ ഞങ്ങൾ ഇതിനായി പോരാടണം. ഞങ്ങൾക്ക് സമയമുണ്ടെന്ന് നിങ്ങൾ കരുതുന്നു, പക്ഷെ ഇതുപോലെയുള്ള ടീമുകളുമായി പോരാടുമ്പോൾ ഞങ്ങൾക്ക് സമയമില്ല. അതിനാൽ തന്നെ എത്രയും വേഗം ഒരു ഫലം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുക, അല്ലെങ്കിൽ ഇത് സാധ്യമല്ലാതായി മാറും. ആഴ്സണൽ പ്രീമിയർ ലീഗ് വളരെക്കാലമായി വിജയിച്ചിട്ടില്ലെങ്കിലും ഈ മുൻതൂക്കം അതിൽ നിർണായകമായേക്കും, ഞങ്ങൾ ശ്രമിക്കണം.”
“ഞാനീ താരങ്ങളെ സംശയായിക്കുകയല്ല, അതെങ്ങനെയാണ് കഴിയുക? എനിക്കു ലഭിച്ച വിജയങ്ങളിൽ ഞാനവർക്ക് നന്ദി പറയണം. അവർക്കതിനു കഴിയുമെന്നും ഞങ്ങൾ അവിടെ എത്തണമെങ്കിലും എന്തൊക്കെയോ മാറ്റം വരുത്തണമെന്നും ഞങ്ങൾക്കറിയാം. തൊണ്ണൂറുകളിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീമിയർ ലീഗിൽ ആധിപത്യം പുലർത്തിയിരുന്നു. അവർ ഇത്രയും കാലം പ്രീമിയർ ലീഗ് വിജയിക്കാതെ തുടരുമെന്ന് ആ സമയത്ത് ആരാണ് കരുതിയിരുന്നത്.”
’The struggle': Pep Guardiola delivers Arsenal & Manchester United claim re EPL title#Arsenal #ManchesterCity #ManchesterUnitedhttps://t.co/F3p5n0iwRQ pic.twitter.com/WM4B47pfam
— SportsDias (@SportsDias) December 29, 2022
“അത് ഞങ്ങൾക്കും സംഭവിക്കാം. അതെനിക്ക് നൽകാനുള്ള മുന്നറിയിപ്പു കൂടിയാണ്. ഞങ്ങളിപ്പോൾ അത് ചെയ്യാൻ കളിക്കാരെയും പരിശീലകരെയും മാറ്റാൻ വേണ്ടി പോകുന്നില്ല. ഈ ക്ലബ്, മാഞ്ചസ്റ്റർ സിറ്റിക്ക് എത്രയും വേഗത്തിൽ ഏറ്റവും മുന്നിലെത്തണം.” ലീഡ്സുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയുള്ള മത്സരത്തെക്കുറിച്ച് പറഞ്ഞു.
മത്സരത്തിൽ വിജയം നേടിയെങ്കിലും പെപ് ഗ്വാർഡിയോളയുടെ ശിഷ്യനായ മൈക്കൽ അർടെട്ട പരിശീലകനായ ആഴ്സണൽ തന്നെയാണ് ഇപ്പോഴും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പതിനഞ്ചു മത്സരങ്ങൾ കളിച്ച ഗണ്ണേഴ്സിന് നാൽപതു പോയിന്റ് സ്വന്തമായുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റി അവരെക്കാൾ അഞ്ചു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ന്യൂകാസിൽ, ടോട്ടനം എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഫോം വീണ്ടെടുത്തു കുതിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
Pep Guardiola Send Manchester United, Arsenal Warning To Manchester City