ഹാലൻഡിന്റെ പിൻഗാമിയായ പതിനേഴുകാരൻ ടീമിൽ, ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ജർമനി

ഖത്തർ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ജർമനി. ബൊറൂസിയ ഡോർട്മുണ്ടിന്റെ പതിനേഴു വയസുള്ള താരമായ യൂസഫ മൗകൗക ടീമിലിടം നേടിയപ്പോൾ മാറ്റ് ഹമ്മൽസ്, റോബിൻ ഗോസെൻസ് എന്നിവർക്ക് ഇടം ലഭിച്ചില്ല. പരിക്കു മൂലം മാർകോ റൂയിസും ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. ഏർലിങ് ഹാലാൻഡ്‌ ടീം വിട്ടപ്പോൾ ബൊറൂസിയ ഡോർട്മുണ്ടിന്റെ പ്രധാന താരമായി മാറിയ മൗകൗക അർഹിച്ചതാണ് ജർമൻ ടീമിലേക്കുള്ള വിളി.

ബയേൺ മ്യൂണിക്ക് യുവതാരം മുസിയാല, പരിചയസമ്പന്നനായ തോമസ് മുള്ളർ, മാനുവൽ ന്യൂയർ, ടെർ സ്റ്റീഗൻ, റുഡിഗാർ എന്നിവരടങ്ങിയ ടീമിന് ആരുമായും ഏറ്റുമുട്ടാനുള്ള കരുത്തുണ്ട്. ഒരുമിച്ച് കളിച്ചുള്ള പരിചയക്കുറവ് മാത്രമാണ് ജർമനിക്ക് ലോകകപ്പിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുള്ള കാര്യം. എന്നാൽ ബയേൺ മ്യൂണിക്കിനെ വമ്പൻ നേട്ടങ്ങളിലേക്ക് നയിച്ച ഹാൻസി ഫ്ലിക്കാണ് പരിശീലകനെന്നത് അവർക്ക് വലിയ ആത്മവിശ്വാസം നൽകും.

ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്), മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ (ബാഴ്സലോണ), കെവിൻ ട്രാപ്പ് (ഐൻന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ട്)

fpm_start( "true" ); /* ]]> */

ഡിഫൻഡർമാർ: തിലോ കെഹ്‌റർ (വെസ്റ്റ് ഹാം), ഡേവിഡ് റൗം (ലീപ്‌സിഗ്), അന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്), നിക്ലാസ് സുലെ (ബൊറൂസിയ ഡോർട്ട്മുണ്ട്), മത്തിയാസ് ജിന്റർ (ഫ്രീബർഗ്), നിക്കോ ഷ്‌ലോട്ടർബെക്ക് (ബൊറൂസിയ ഡോർട്ട്മുണ്ട്), ലൂക്കാസ് ക്ലോസ്റ്റർമാൻ (ലീപ്‌സിഗ്), ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്), ആർമെൽ ബെല്ല കൊട്ട്ചാപ്പ് (സൗത്താംപ്ടൺ)

മിഡ്ഫീൽഡർമാർ: ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്ക്), ലിയോൺ ഗൊറെറ്റ്‌സ്‌ക (ബയേൺ മ്യൂണിക്ക്), ജമാൽ മുസിയാല (ബയേൺ മ്യൂണിക്ക്), തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്), ഇൽകെ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി), ജോനാസ് ഹോഫ്‌മാൻ (ഗ്ലാഡ്ബാഷ്), മരിയോ ഗോട്സെ (ഐന്തരാഷ്ട ഫ്രാങ്ക്ഫർട്ട്), ജൂലിയൻ ബ്രാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്), കൈ ഹാവെർട്സ് (ചെൽസി)

ഫോർവേഡുകൾ: സെർജ് ഗ്നാബ്രി (ബയേൺ മ്യൂണിക്ക്), ലെറോയ് സാനെ (ബയേൺ മ്യൂണിക്ക്), കരിം അഡെയെമി (ബൊറൂസിയ ഡോർട്ട്മുണ്ട്), നിക്ലാസ് ഫുൾക്രഗ് (വെർഡർ ബ്രെമെൻ), യൂസൗഫ മൗക്കോക്കോ (ബൊറൂസിയ ഡോർട്ട്മുണ്ട്)

GermanyGermany SquadHansi FlickQatar World Cup
Share
Comments (0)
Add Comment