ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസമായിരുന്നു ഇന്നലെ. സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ കുവൈറ്റിന്റെ വെല്ലുവിളിയെ മറികടന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ വിജയം സ്വന്തമാക്കി കിരീടം നേടി. ഒരു മാസത്തിനിടെ ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ കിരീടമായിരുന്നു കഴിഞ്ഞ ദിവസത്തെ സാഫ് ചാമ്പ്യൻഷിപ്പ്.
കണ്ടീരവ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഇന്ത്യയെ വലിയ രീതിയിൽ പിന്തുണക്കാൻ ആരാധകർ ഉണ്ടായിരുന്നു. ആരാധകരുടെ ഈ പിന്തുണ തന്നെയാണ് ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചുവന്നു വിജയം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് പ്രചോദനം നൽകിയത്.
📸 | India players gave a round of applause to runners-up Kuwait, while the crowd also cheered up the Kuwait team for giving a tough match #IndianFootball pic.twitter.com/0sD9m90fCf
— 90ndstoppage (@90ndstoppage) July 4, 2023
മത്സരത്തിന് ശേഷം കുവൈറ്റിനെയും ഇന്ത്യൻ ടീമും ആരാധകരും ഞെട്ടിക്കുകയുണ്ടായി. മത്സരം തോറ്റെങ്കിലും കുവൈറ്റിന് ഇന്ത്യൻ ടീം ഒരുമിച്ചു നിന്ന് അഭിനന്ദനം നൽകുകയുണ്ടായി. സ്റ്റേഡിയത്തിലെ ആരാധകരും മികച്ച പോരാട്ടവീര്യം കാഴ്‌ച വെച്ച കുവൈറ്റിനെ അഭിനന്ദിച്ചു. മത്സരം തോറ്റെങ്കിലും മനസു നിറഞ്ഞാവും കുവൈറ്റ് ടീം മടങ്ങിയിട്ടുണ്ടാവുക.
മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ തന്നെ കുവൈറ്റ് മുന്നിലെത്തിയെങ്കിലും ആദ്യപകുതിയിൽ തന്നെ ഇന്ത്യ തിരിച്ചടിച്ച് സമനില നേടി. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും അതെ സ്‌കോർ തന്നെ തുടർന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് പോയി. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഗുർപ്രീത് നടത്തിയ സേവാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.
India Team And Fans Applause Kuwait Team