കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ ഒന്ന് പതറിയെങ്കിലും അർജന്റീന വിജയം നേടുകയുണ്ടായി. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിന്റെ പ്രശ്‌നങ്ങളോട് ഇണങ്ങാൻ അർജന്റീന താരങ്ങൾ സമയമെടുത്തതാണ് മത്സരത്തിൽ ചെറിയൊരു പതർച്ചക്ക് കാരണമായത്. എങ്കിലും അതിനെ മറികടന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം അർജന്റീന നേടുകയുണ്ടായി.
ഇത്തവണ കോപ്പ അമേരിക്ക നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് അർജന്റീന. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ടീമാണ് അർജന്റീനയെങ്കിലും അവർക്ക് ലഭിക്കുന്ന പിന്തുണക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം ഇറ്റാലിയൻ താരമായ ഇൻസിനെയും അർജന്റീനക്ക് പിന്തുണ നൽകിയിരുന്നു.
🗣 Lorenzo Insigne: "Argentina showed that they are the best team in the world when they won the World Cup.
"I can't hide that I cheered for Argentina because of Maradona and now because Messi is the greatest. I hope they can win this Copa America." Via @ESPNArgentina. 🇮🇹🇦🇷 pic.twitter.com/bFRQsyNM0S
— Roy Nemer (@RoyNemer) June 23, 2024
“ലോകകപ്പ് വിജയത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് അർജന്റീന തെളിയിച്ചു കഴിഞ്ഞിരുന്നു. മറഡോണക്കു വേണ്ടിയും ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിക്ക് വേണ്ടിയും ലോകകപ്പിൽ അർജന്റീനക്ക് വേണ്ടിയാണ് ഞാൻ ആർപ്പു വിളിച്ചതെന്ന് മറച്ചു വെക്കുന്നില്ല. ഈ കോപ്പ അമേരിക്കയും അവർ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ഇൻസിനെ പറഞ്ഞു.
നിരവധി വർഷങ്ങൾ ഇറ്റാലിയൻ ക്ലബായ നാപ്പോളിയിൽ കളിച്ച താരമാണ് ഇൻസിനെ. നാപ്പോളിയുടെ ഇതിഹാസമാണ് മറഡോണയെന്നത് കൊണ്ടാണ് ഇൻസിനെ അർജന്റൈൻ താരത്തിനും ടീമിനും പിന്തുണ നൽകുന്നത്. അർജന്റീനക്കും മെസിക്കും തന്റെ പിന്തുണ എന്നുമുണ്ടാകുമെന്ന് ഈ പ്രതികരണത്തിൽ നിന്നും താരം വ്യക്തമാക്കുന്നു.
നിലവിൽ ലയണൽ മെസിയുടെ അതെ ലീഗിലാണ് ഇൻസിനെ കളിക്കുന്നത്. നാപ്പോളിയിലെ നീണ്ട കരിയറിന് ശേഷം ക്ലബ് വിട്ട താരം അതിനു ശേഷം നേരെ എംഎൽഎസിലേക്കാണ് ചേക്കേറിയത്. നിലവിൽ കനേഡിയൻ ക്ലബായ ടൊറന്റോ എഫ്‌സിയുടെ താരമാണ് മുപ്പത്തിമൂന്നുകാരനായ ഇൻസിനെ.