ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഐഎസ്എല്ലിൽ മോശം ഫോമിലുള്ള ചെന്നൈയിൻ എഫ്സി അവരുടെ മൈതാനത്ത് ഒരു ഗോളിനാണ് വിജയിച്ചത്. അവസാന മിനിറ്റുകളിൽ ചെന്നൈ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിഞ്ഞില്ല.
മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിലെ താരങ്ങളെ പ്രശംസിച്ചു കൊണ്ടാണ് ഇവാൻ വുകോമനോവിച്ച് സംസാരിച്ചത്. നേരത്തെ പരിക്കേറ്റു പുറത്തായ താരങ്ങൾക്ക് പുറമെ ദിമിത്രിയോസിനും മത്സരത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിനിടയിൽ സച്ചിൻ സുരേഷ്, ലെസ്കോവിച്ച് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു.
Ivan Vukomanović 🗣️ “Boys did everything, they gave everything tonight. They gave heart. They have the last drop of their sweat.” #KBFC pic.twitter.com/GoK3cl245h
— KBFC XTRA (@kbfcxtra) February 17, 2024
ടീമിന് വേണ്ടി കളത്തിലിറങ്ങിയ താരങ്ങൾ അവരുടെ പരമാവധി ചെയ്തുവെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്. അവർ ഹൃദയം കൊണ്ട് പോരാടിയെന്നും അവസാനത്തെ തുള്ളി വിയർപ്പും ടീമിനായി നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ടീം അവരുടെ ബി ടീമിനോട് കളിച്ചാൽ പോലും ബുദ്ധിമുട്ടുമെന്ന നിരീക്ഷണവും ഇവാൻ വുകോമനോവിച്ച് നടത്തുകയുണ്ടായി.
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതിനാൽ പഴയ മൂർച്ച ടീമിനില്ല. പുതിയതായി ടീമിലെത്തിയ താരങ്ങൾക്ക് ഇതുവരെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിനൊരു മാറ്റമുണ്ടായില്ലെങ്കിൽ ഈ സീസണിലും ബ്ലാസ്റ്റേഴ്സ് ഒന്നും സ്വന്തമാക്കാതെ തുടരേണ്ടി വരും.
Ivan Vukomanovic Praise Players After Defeat Against Chennaiyin FC