ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശ നൽകുന്ന ഒന്നായി മാറുകയാണ്. ഇപ്പോഴും കിരീടപ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും അതിനു വേണ്ടി പൊരുതാനുള്ള കരുത്ത് ടീമിനുണ്ടോയെന്ന കാര്യം സംശയത്തിൽ തുടരുകയാണ്. നിരവധി താരങ്ങൾക്ക് പരിക്കേറ്റതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ ദുർബലമാക്കിയത്.
സീസണിന്റെ തുടക്കത്തിൽ തന്നെ ജോഷുവ സോട്ടിരിയോയെ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹലിംഗ്, നായകനായ അഡ്രിയാൻ ലൂണ, ഫോമിലേക്ക് വന്ന ക്വാമേ പെപ്ര, ഗോൾകീപ്പറായ സച്ചിൻ സുരേഷ് എന്നിവരെയെല്ലാം പരിക്ക് കാരണം നഷ്‌ടമായി. ഇതിനു പകരം പുതിയ താരങ്ങൾ വന്നെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയെ ഈ പരിക്കുകൾ ബാധിച്ചു.
Ivan Vukomanović 🗣️ “By 15th march we’ll have Adrian Luna start his rehabs with us, we’ll see if we can integrate him to the squad by April. Then Sotirio is expected to join us, we’ll evaluate and see.” #KBFC pic.twitter.com/bi9qXSKgjc
— KBFC XTRA (@kbfcxtra) March 12, 2024
ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ കുറവാണെങ്കിലും അടുത്ത സീസണിൽ ടീമിൽ വലിയ പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ട്. അതിനിടയിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിക്കിന്റെ പിടിയിൽ നിന്നും രണ്ടു താരങ്ങൾ തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഇവാൻ വ്യക്തമാക്കി. നായകനായ അഡ്രിയാൻ ലൂണ, ഓസ്‌ട്രേലിയൻ താരം ജോഷുവ എന്നിവരാണ് തിരിച്ചു വരാനൊരുങ്ങുന്നത്.
“മാർച്ച് പതിനഞ്ചു മുതൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം ആരംഭിക്കും. ഏപ്രിൽ മുതൽ താരത്തെ ടീമിലുൾപ്പെടുത്താൻ കഴിയുമോയെന്ന് ഞങ്ങൾ നോക്കുന്നുണ്ട്. അതിനു പിന്നാലെ സോട്ടിരിയോയും ടീമിനൊപ്പം ചേരും, എന്താണ് സംഭവിക്കുകയെന്നു നമുക്ക് കണ്ടറിയാം.” ഇവാൻ പറഞ്ഞു.
അഡ്രിയാൻ ലൂണ സീസണിന്റെ അവസാനം കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ അതിനു താരം പരിക്കിൽ നിന്നും മോചിതനാകണം. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ.
Ivan Vukomanovic Talks About Adrian Luna Return