കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരത്തിനെ വേണം, വമ്പൻ ട്രാൻസ്‌ഫർ ഫീസ് വാഗ്‌ദാനം ചെയ്‌ത്‌ മോഹൻ ബഗാൻ | Jeakson Singh

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ അവസാനിക്കാറായതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പലതും വന്നു തുടങ്ങിയിട്ടുണ്ട്. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനത്തു നിന്നും പോയതോടെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് കൂടുതൽ ശക്തം. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഒരു അഴിച്ചുപണിക്ക് സാധ്യത കൂടുതലാണെന്നത് തന്നെയാണ് അതിനു കാരണം.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള, ഇന്ത്യൻ ദേശീയ ടീമിന്റെ താരമായ ജിക്‌സൻ സിംഗിനായി ഒരു വമ്പൻ ഓഫർ വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇരുപത്തിരണ്ടാം വയസിൽ തന്നെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബുകളിൽ ഒന്നായ മോഹൻ ബാഗാനാണ് ഓഫറുമായി വന്നിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിനു രണ്ടു കോടിയിലധികം രൂപയാണ് ട്രാൻസ്‌ഫർ ഫീസായി മോഹൻ ബഗാൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതിനു പുറമെ ദീർഘകാലത്തേക്കുള്ള കരാറും ജീക്സൺ സിങ്ങിന് മോഹൻ ബഗാൻ നൽകും. മൂന്നു വർഷത്തേക്ക് കരാർ നൽകുന്നത് രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുന്ന രീതിയിലാണ് മോഹൻ ബഗാൻ നൽകുന്ന ഓഫർ.

വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തെ ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയും എന്ന് മനസിലാക്കി തന്നെയാണ് മോഹൻ ബഗാൻ ഓഫർ നൽകിയിരിക്കുന്നത്. അടുത്ത വർഷം ജിക്‌സൻ സിങ്ങും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിക്കുകയാണ്. താരം കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ഓഫർ സ്വീകരിക്കുന്നത് തന്നെയാണ് ബുദ്ധിപരമായ നീക്കം.

മോഹൻ ബഗാനു പുറമെ ഈസ്റ്റ് ബംഗാളും ജിക്‌സനു വേണ്ടി രംഗത്തുണ്ട്. പുതിയ പരിശീലകൻ എത്തിയതിനു ശേഷമേ താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നുണ്ടാകൂ. ഈ സീസണിൽ പരിക്ക് ബുദ്ധിമുട്ടിച്ച താരം ആകെ പത്ത് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്. അതേസമയം കഴിഞ്ഞ രണ്ടു സീസണിലും ജീക്സൺ മികച്ച പ്രകടനം നടത്തിയിരുന്നു.

Jeakson Singh Got An Offer From Mohun Bagan

Jeakson SinghKerala BlastersMohun Bagan
Comments (0)
Add Comment