ഗോൾഡൻ ബൂട്ട് നേടാനായാൽ സന്തോഷം, ടീമാണ് പ്രധാനമെന്ന് ജീസസ് ജിമിനസ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ രണ്ടു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിൽ തോൽവി വഴങ്ങിയപ്പോൾ രണ്ടാമത്തേതിൽ വിജയം സ്വന്തമാക്കി. ഇനി അടുത്ത മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനുള്ള തയ്യാറെടുപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്ന സൈനിങാണ് സ്‌പാനിഷ്‌ താരമായ ജീസസ് ജിമിനസിന്റേത്. ആദ്യത്തെ മത്സരത്തിൽ ഗോൾ നേടിയ താരം രണ്ടാമത്തെ മത്സരത്തിൽ പ്രതീക്ഷ നൽകുന്ന പ്രകടനം മുന്നേറ്റനിരയിൽ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ കഴിഞ്ഞ സീസണിൽ പ്രധാന സ്‌ട്രൈക്കർ ആയിരുന്ന ദിമിത്രിയോസിന്റെ പകരക്കാരനായി മാറുന്നതിനെക്കുറിച്ച് ജിമിനാസ് സംസാരിക്കുകയുണ്ടായി. ടീമിനെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ജിമിനസ് പറയുന്നത്.

“കഴിഞ്ഞ സീസണിലെ സ്‌ട്രൈക്കറായിരുന്ന ദിമിത്രിയോസിനെക്കുറിച്ച് എനിക്കറിയാം. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. സാധ്യമായ രീതിയിലെല്ലാം ടീമിനെ സഹായിക്കാനാണ് ഞാൻ വന്നിട്ടുള്ളത്.”

“ഗോൾഡൻ ബൂട്ട് വിജയിക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമായിരിക്കും. എന്നാൽ എന്നെ സംബന്ധിച്ച് ടീമാണ് പ്രധാനപ്പെട്ടത്.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ സ്‌പാനിഷ്‌ സ്‌ട്രൈക്കർ പറഞ്ഞു.

മുന്നേറ്റനിരയിൽ ക്രിയാത്മകമായി കളിക്കാൻ ജിമിനാസ് എത്തിയതോടെ കഴിയുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായും നോഹ സദോയിയുമായും ഒത്തുപോകാൻ കഴിഞ്ഞാൽ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും.

Jesus JimenezKerala Blasters
Comments (0)
Add Comment