ഇത് അവിശ്വസനീയമായ പിന്തുണ, അത്ഭുതം അടക്കാൻ കഴിയാതെ സ്‌പാനിഷ്‌ സ്‌ട്രൈക്കർ

ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിലായതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ വിജയം നേടാൻ ആരാധകരുടെ പിന്തുണയും കാരണമായി. കളിക്കാരുടെ ഊർജ്ജം വർധിക്കാൻ ആരാധകർ പ്രധാന പങ്കു വഹിച്ചിരുന്നു. മത്സരത്തിന് ശേഷം പുതിയതായി ടീമിലെത്തിയ സ്‌പാനിഷ്‌ താരം ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസ കൊണ്ടു മൂടിയിരുന്നു.

“ഒരുമിച്ച് നമുക്കുയരാം. കഴിഞ്ഞ രാത്രി മറക്കാൻ കഴിയാത്തതായിരുന്നു. സ്റ്റേഡിയത്തിന്റെ ഓരോ മൂലയിലും ആരാധകർ നിറഞ്ഞിരുന്നു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ഞങ്ങൾക്ക് നൽകിയ മികച്ച പിന്തുണക്കും, ഒറ്റക്കല്ലെന്നു തോന്നിപ്പിച്ചതിനും വളരെ നന്ദി.”

“ഇതൊരു തുടക്കം മാത്രം. മുന്നിൽ വരുന്ന എന്തിനെയും നേരിടാൻ ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. അതിനു നിങ്ങളുടെ പിന്തുണയും ഞങ്ങൾക്ക് വേണം. ഒരുമിച്ചു നിന്നാൽ നമ്മൾ കരുത്തരാകും. ഈ സ്വപ്‌നത്തെ കൂടുതൽ വളർത്തുക, ഇനിയും മുന്നോട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.” ജിമിനസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആദ്യത്തെ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരം കടുപ്പമേറിയതായി മാറാനുള്ള സാധ്യതയുണ്ട്. ഡ്യൂറൻഡ് കപ്പ് ജേതാക്കളായ, മികച്ച ഫോമിൽ കളിക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്.

Jesus JimenezKerala Blasters
Comments (0)
Add Comment