കൊച്ചി സ്റ്റേഡിയത്തിലെ അനുഭവം ഇന്ത്യയിൽ മറ്റെവിടെയും ലഭിക്കില്ല, ഫാൻസ്‌ അതുപോലെയാകണമെന്ന് എഫ്‌സി ഗോവ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബും ഉണ്ടാകുന്നത്. ഒരു പതിറ്റാണ്ടിലധികം കാലത്തെ പാരമ്പര്യം മാത്രമേയുള്ളൂവെങ്കിലും ഫാൻസ്‌ പവറിന്റെ കാര്യത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതു പോലെയാണ് കൊച്ചി സ്റ്റേഡിയത്തിൽ ഓരോ മത്സരത്തിലും കാണികൾ ആർത്തിരമ്പുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് എഫ്‌സി ഗോവ പരിശീലകനായ യുവാൻ പെഡ്രോ ബെനാലി കൊച്ചിയിലെ കാണികളെക്കുറിച്ച് സംസാരിച്ചിരുന്നു. ആരാധകരെ കൂടുതൽ ആകർഷിക്കാൻ എഫ്‌സി ഗോവ നേതൃത്വം ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം അവിസ്‌മരണീയമാണ്. ഇന്ത്യയിൽ മറ്റെവിടെയും ഇങ്ങിനെയുണ്ടാകില്ല. സ്റ്റേഡിയം മുഴുവനാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും. സ്റ്റേഡിയം വിറയ്ക്കുന്നത് വിലമതിക്കാനാവാത്ത അനുഭവമാണ്, മനോഹരവും.” ബെനാലി പറഞ്ഞു.

എഫ്‌സി ഗോവയെ സംബന്ധിച്ച് ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നില്ലെന്നത് വലിയ വെല്ലുവിളിയാണെന്നും ബെനാലി പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ക്ലബിനുണ്ടെങ്കിലും അവർ സ്റ്റേഡിയത്തിൽ വന്നു പിന്തുണ നൽകുന്നത് കുറവാണെന്നാണ് അദ്ദേഹം പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിക്കുന്നു ആദ്യത്തെ എതിർടീം പരിശീലകനല്ല ബെനാലി. ഇതിനു മുൻപും ശേഷവും നിരവധി പേർ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാഴ്ത്തിയിട്ടുണ്ട്. അവരിൽ പലർക്കും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവണമെന്ന് ആഗ്രഹവുമുണ്ട്.

Juan Pedro BenaliKerala Blasters
Comments (0)
Add Comment