ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്ന ചോദ്യത്തിന് മറുപടിക്കായി കൂടുതൽ ആലോചിക്കേണ്ടി വരില്ല. ഐഎസ്എൽ തുടങ്ങിയ സീസൺ മുതൽ ഇന്നുവരെ തങ്ങളുടെ ടീമിനായി ആർത്തിരമ്പുകയും ഓരോ സീസൺ കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണത്.
കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന സമയത്ത് കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആരാധകർ സൃഷ്‌ടിക്കുന്ന ആംബിയൻസും അവിശ്വസനീയമാണ്. മറ്റു പല ക്ലബുകളും അസൂയയോടെ കാണുന്ന ഈ ഫാൻബേസിനെ കുറിച്ച് കഴിഞ്ഞ ദിവസം ഡാനിഷ് ഫാറൂഖ് സംസാരിക്കുകയുണ്ടായി. തങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നത് ഈ ആരാധകപ്പടയാണെന്നാണ് താരം പറയുന്നത്.
Danish Farooq 🗣️ “If you talk about the fans in Kerala, they are obviously very passionate and you don’t need anything else to motivate yourself. When you see them cheering for you, that is itself a big motivational factor.” @KhelNow #KBFC pic.twitter.com/ZJYgmodlvf
— KBFC XTRA (@kbfcxtra) August 16, 2024
“കേരളത്തിലുള്ള ആരാധകരെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അവർ വളരെ ആവേശം ഉള്ളിലുള്ളവരാണ്. നമുക്ക് സ്വയം പ്രചോദിതരാകാൻ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവർ നമുക്ക് വേണ്ടി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കാണുന്നതു തന്നെ വലിയ രീതിയിൽ പ്രചോദനം ഉണ്ടാക്കുന്ന കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല.” ഡാനിഷ് ഫറൂഖ് പറഞ്ഞു.
ടീമിന് മികച്ച രീതിയിൽ പിന്തുണ നൽകുന്നുണ്ടെങ്കിലും അതിനു പകരം നൽകാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയും സീസണുകൾ പിന്നിട്ടിട്ടും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണയെങ്കിലും അതിനു കഴിയുമെന്ന പ്രതീക്ഷയോടെയാണ് പുതിയൊരു സീസണിനായി ആരാധകർ കാത്തിരിക്കുന്നത്.
സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ഫാൻഗ്രൂപ്പായ മഞ്ഞപ്പട ക്ലബിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. പോയിന്റ് ടേബിളിൽ മധ്യനിരയിൽ നിൽക്കുന്ന ഒരു ക്ലബിനെയല്ല ഞങ്ങൾക്ക് വേണ്ടതെന്നും കിരീടങ്ങൾക്കു വേണ്ടി പൊരുതുന്ന ടീമിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസം മഞ്ഞപ്പട സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.