സ്വാതന്ത്ര്യദിനത്തിനു ആരാധകർക്ക് വലിയൊരു സമ്മാനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത്. ആരാധകർ ആഗ്രഹിച്ചതു പോലെ മികച്ചൊരു താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപനം നടത്തുകയുണ്ടായി. മോണ്ടിനെഗ്രോ താരമായ മീലൊസ് ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇരുപത്തിനാലുകാരനായ പ്രതിരോധതാരത്തിനു ഡിഫെൻസിലെ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുമെന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ രീതിയിൽ ഗുണം ചെയ്യും.
ഡ്രിങ്കിച്ചിന്റെ സൈനിങ്ങിൽ നിർത്താതെ ആരാധകരെ വീണ്ടും ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഏഞ്ചൽ ഗാർഷ്യയെ അധികരിച്ച് വിവിധ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അർജന്റീന സ്‌ട്രൈക്കർക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ട്. സ്പെയിനിലെ പ്രധാന ക്ലബുകളിൽ ഒന്നായ ഐബാറിൽ കളിക്കുന്ന ഗുസ്‌താവോ ബ്ലാങ്കോയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
Kerala Blasters have submitted the bid for argentine striker Gustavo Blanco
[@Angelgarcia]#KBFC #KeralaBlasters #HeroISL pic.twitter.com/UfaeR2Jzms
— Football Express India (@FExpressIndia) August 14, 2023
അർജന്റീനിയൻ ക്ലബായ ആഴ്‌സണൽ ഡി സറണ്ടിയിൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ച ഗുസ്‌താവോ ബ്ലാങ്കോക്ക് യൂറോപ്പിലെ നിരവധി പ്രധാന ക്ലബുകളിൽ കളിച്ച പരിചയസമ്പത്തുണ്ട്. യുക്രൈനിനെ മുൻനിര ക്ലബായ ഷാക്തർ, സ്പെയിനിലെ ടോപ് ഡിവിഷൻ ക്ലബുകളിലൊന്നായ മലാഗ എന്നിവയിലെല്ലാം താരം കളിച്ചിട്ടുണ്ട്. 2021ൽ ഐബാറിൽ ലോണിലെത്തിയ താരത്തെ കഴിഞ്ഞ വർഷം അവർ സ്ഥിരം കരാറിൽ സ്വന്തമാക്കുകയായിരുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇപ്പോൾ അവർക്ക് ആവശ്യമുള്ള ഒരു പ്രൊഫൈൽ തന്നെയാണ് ഗുസ്‌താവോ ബ്ലാങ്കോ. യൂറോപ്പിൽ കഴിവ് തെളിയിച്ച താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്തായാലും ഡ്യൂറൻഡ് കപ്പിൽ ഗോകുലം കേരളയോട് തോൽവി വഴങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ ശക്തമായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
Kerala Blasters Submit Bid for Argentine Gustavo Blanco