ഈ തോൽവി ഒന്നിന്റെയും അവസാനമല്ല, കേരള ബ്ലാസ്റ്റേഴ്‌സിനു പലതും ചെയ്യാൻ കഴിയുമെന്നുറപ്പായി | Kerala Blasters

കൊച്ചിയിൽ വെച്ച് ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബാഗാനോട് തോൽവി വഴങ്ങിയതോടെ ഐഎസ്എൽ ഷീൽഡ് നേടാൻ കഴിയുമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്. രണ്ടു തവണ പിന്നിലായിപ്പോയിട്ടും ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ച് സമനില പിടിച്ച മത്സരം അവസാനിക്കുമ്പോൾ മൂന്നിനെതിരെ നാല് ഗോളുകളുടെ പരാജയമാണ് ടീം വഴങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത് ഒന്നിന്റെയും അവസാനമല്ലെന്നാണ് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമാകുന്നത്. ടൂർണമെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മോഹൻ ബഗാനെതിരെ നിരവധി താരങ്ങൾ പരിക്കേറ്റു മോശം ഫോമിലേക്ക് വീണ ബ്ലാസ്റ്റേഴ്‌സ് നടത്തിയേ പോരാട്ടവീര്യത്തിൽ നിന്നും ഈ ടീമിന് പലതും കഴിയുമെന്ന് വ്യക്തമാക്കുന്നു.

അഡ്രിയാൻ ലൂണ, പെപ്ര അടക്കമുള്ള താരങ്ങൾ പുറത്തായതോടെ പുതിയ ഏതാനും കളിക്കാരെ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽടീമിലെത്തിച്ചിരുന്നു. ഈ താരങ്ങൾ വന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചെങ്കിലും ഇന്നലെ നടന്ന മത്സരം ടീം മെച്ചപ്പെട്ടു വരുന്നതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ്. മോഹൻ ബഗാനെതിരെ ഈ അവസ്ഥയിൽ മൂന്നു ഗോളടിക്കാൻ കഴിഞ്ഞത് ടീമിന് പ്രതീക്ഷ നൽകുന്നു.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിക്കുമെന്നുറപ്പാണ്. പ്ലേ ഓഫിന് വേണ്ടി ടീമിനെ തയ്യാറെടുപ്പിക്കാനുള്ള ശ്രമമാണ് പരിശീലകൻ നടത്തുന്നത്. ഷീൽഡ് പ്രതീക്ഷ ഇല്ലാതായതോടെ ബ്ലാസ്റ്റേഴ്‌സ് ലക്‌ഷ്യം വെക്കുന്നത് പ്ലേ ഓഫ് മത്സരങ്ങൾക്കായി മികച്ചൊരു ഫോർമേഷൻ ഉണ്ടാക്കുകയെന്നാണ്. അതിനോട് താരങ്ങൾ ഇണങ്ങിച്ചേരുന്നുണ്ടെന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമായി.

പുതിയതായി ടീമിലെത്തിയ താരങ്ങൾ ഇന്നലെ തിളങ്ങിയിരുന്നു. ജനുവരിയിൽ ലൂണക്ക് പകരം സ്വന്തമാക്കിയ ചെർണിച്ചും ടീമിലേക്ക് തിരിച്ചു വിളിച്ച ജസ്റ്റിനും ഇന്നലെ ഗോളുകൾക്ക് വഴിയൊരുക്കിയിരുന്നു. ഇത് ഈ താരങ്ങൾ ടീമിനോട് ഇണങ്ങിച്ചേരുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്. അതൊന്നു കൂടി മെച്ചപ്പെട്ടാൽ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും.

പ്രതിരോധത്തിൽ പിഴവുകൾ സംഭവിച്ചതാണ് ഇന്നലത്തെ മത്സരത്തിൽ ടീമിന് തിരിച്ചടി നൽകിയത്. ആക്രമണനിര ഇന്നലെ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കാൻ കഴിഞ്ഞാൽ ടീം കൂടുതൽ മെച്ചപ്പെടും. പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുമ്പോഴേക്കും ഇവാനാശാൻ അതിനൊരു പരിഹാരമുണ്ടാക്കിയാൽ കിരീടത്തിനായി പൊരുതാൻ ടീമിന് കഴിയും.

Kerala Blasters Can Win ISL Trophy

Indian Super LeagueISLKBFCKerala Blasters
Comments (0)
Add Comment