കേരള ബ്ലാസ്റ്റേഴ്‌സും മാഞ്ചസ്റ്റർ സിറ്റിയും അൽ നസ്‌റും ഒരു ഗ്രൂപ്പിൽ, ട്വിറ്റർ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് പൂർത്തിയായി | Kerala Blasters

പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പുകളിൽ ഒന്നിൽ ഇടം പിടിച്ച് മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും. ഗ്രൂപ്പ് ഡിയിൽ മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സും ഇടം പിടിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വിവിധ കായിക ഇനങ്ങളിലുള്ള ക്ലബുകൾ ഇതിൽ ഉൾപ്പെടും. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ടീമുകളും വിവിധ ഗ്രൂപ്പുകളിലുണ്ട്. ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണുള്ളത്.

ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്. ഇന്ത്യയിൽ നിന്നും ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവരും വിവിധ ഗ്രൂപ്പുകളിലുണ്ട്.

ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആരാധകരുടെ പിന്തുണ തന്നെയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ സീസണിൽ ഇന്ത്യയിലെ ഐപിഎൽ ക്ലബായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ട്വിറ്റർ ലോകകപ്പിൽ വിജയികളായത്. അതിനു മുൻപ് തുർക്കിഷ് ക്ലബായ ഫെനർബാഷെ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ സജീവമായി ഇടപെടുന്നതു കൊണ്ടാണ് ക്ലബ് ഗ്രൂപ്പിൽ ഉൾപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപിന്തുണക്കുള്ള അംഗീകാരം കൂടിയാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ അൽ നസ്ർ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളെ ആരാധകർക്ക് മറികടക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമില്ല.

Kerala Blasters Drawn In Twitter World Cup

Al NassrKerala BlastersManchester CityTwitter World Cup
Comments (0)
Add Comment