ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. ക്ലബ് ആരംഭിച്ച സമയത്തു തന്നെ വലിയ രീതിയിലുള്ള പിന്തുണ ആരാധകർ ടീമിന് നൽകിയിരുന്നു. കേരളത്തിന്റെ ഫുട്ബോൾ പ്രേമം എത്രത്തോളമുണ്ടെന്ന് ഇന്ത്യയെ അറിയിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു എന്നു പറഞ്ഞാലും അതിൽ അതിശയോക്തിയൊന്നും കാണാൻ കഴിയില്ല.
വളരെ സംഘടിതമായ രൂപത്തിൽ നിൽക്കുന്നതിനാൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് നേതൃത്വം, റഫറിമാർ, എഐഎഫ്എഫ് നേതൃത്വം എന്നിവരുടെ ഭാഗത്തു നിന്നും വരുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടാനും ഉടനെ പ്രതിഷേധിക്കാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ റഫറിയിങ് പിഴവുകൾ ചൂണ്ടിക്കാട്ടി നടത്തിയ ശക്തമായ പ്രതിഷേധം അതിനൊരു ഉദാഹരണമാണ്. അതിനു പിന്നാലെ വാർ ലൈറ്റ് കൊണ്ടുവരുമെന്ന വാഗ്ദാനം എഐഎഫ്എഫ് നടത്തിയപ്പോഴാണ് പ്രതിഷേധം ഒതുങ്ങിയത്.
Take action against those who make "crystal" clear blunders ❌
Take action against "certain" people who openly says about those blunders ✅@IndSuperLeague waah 👏🏻#KBFC #ISL10 https://t.co/K25IY5vhvS
— Arjunan S Nair (@im__nair01) December 11, 2023
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ കരുത്തിനെയും അവർ നടത്തുന്ന ശക്തമായ ഇടപെടലിനെയും എഐഎഫ്എഫ് നേതൃത്വം വളരെയധികം ഭയക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള യാതൊരു പദ്ധതിയും നടപ്പിലാക്കാതിരിക്കുന്ന എഐഎഫ്എഫ് അതിന്റെ ഭാഗമായി വരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും മുളയിലേ നുള്ളിക്കളയാനും ലക്ഷ്യമിട്ടാണ് ഇപ്പോൾ വിലക്ക് അടക്കമുള്ള നടപടികളുമായി എത്തിയിരിക്കുന്നത്.
Soon in #ISL10pic.twitter.com/MkOeEhOTH7
— Abdul Rahman Mashood (@abdulrahmanmash) December 12, 2023
ഇവാൻ വുകോമനോവിച്ചിന്റെ വിലക്കിലൂടെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇനി റഫറിമാർക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ യാതൊരു തരത്തിലും വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നും അതിനെ ശക്തമായി നേരിടുമെന്നുമാണ് അവർ വ്യക്തമാക്കുന്നത്. അതിലൂടെ തങ്ങൾക്കെതിരെ വരുന്ന പ്രതിഷേധസ്വരങ്ങളെ ഇല്ലാതാക്കാമെന്നും അവർ കരുതുന്നു. ഇതിലൂടെ പരിശീലകരും താരങ്ങളും വിമർശനങ്ങൾ മൃദുവാക്കുമെന്ന് ഉറപ്പാണ്.
അതേസമയം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കഴിയുന്നവർ ആരാധകർ തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെയും മൈതാനത്തെ ചാന്റുകളിലൂടെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചാൽ മാത്രമേ ഇതിനൊരു അവസാനം ഉണ്ടാവുകയുള്ളൂ. ഇന്ത്യൻ ഫുട്ബോൾ വളരണമെങ്കിലും ഇത്തരത്തിലുള്ള ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്.
Kerala Blasters Fans Must Protest Against AIFF