ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പകുതിയിലേക്ക് കടന്നിരിക്കെ നിരവധി മാറ്റങ്ങൾ പല ക്ലബുകളിലും വന്നിട്ടുണ്ട്. എന്നാൽ തീർത്തും അപ്രതീക്ഷിതമായ ഒരു മാറ്റമാണ് കഴിഞ്ഞ ദിവസം മോഹൻ ബഗാൻ ടീമിലുണ്ടായത്. 2018 മുതൽ ഐഎസ്എല്ലിൽ കളിക്കുന്ന, മോഹൻ ബാഗാനൊപ്പം സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയ ഹ്യൂഗോ ബൗമൗസാണ് കഴിഞ്ഞ ദിവസം സ്‌ക്വാഡ് ലിസ്റ്റ് പുറത്തു വന്നപ്പോൾ ഒഴിവാക്കപ്പെട്ടത്.
2021 മുതൽ മോഹൻ ബഗാൻ ടീമിനൊപ്പമുള്ള താരം കഴിഞ്ഞ ദിവസം ടീമിന്റെ ലിസ്റ്റ് പുറത്തു വിട്ടപ്പോൾ അതിൽ ഉണ്ടായിരുന്നില്ല. ഇരുപത്തിയെട്ടുകാരനായ മൊറോക്കൻ താരത്തിന് പകരക്കാരനായി മുപ്പത്തിമൂന്നു വയസുള്ള ഫിന്നിഷ് താരമായ ജോണി കൗകോയാണ് സ്‌ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ഒരു സൂചനയും നൽകാതെയാണ് ബൗമൗസ് ഒഴിവാക്കപ്പെട്ടത്.
🚨 | BIG BREAKING 💥 : Hugo Boumous has been removed from the Mohun Bagan SG ISL squad; Joni Kauko has replaced him. #IndianFootball pic.twitter.com/Qs6V025YAy
— 90ndstoppage (@90ndstoppage) February 10, 2024
മോഹൻ ബഗാൻ ആരാധകർ പലരും മൊറോക്കൻ താരത്തെ അപ്രതീക്ഷിതമായി ഒഴിവാക്കിയതിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതൊരു നേട്ടമായി മാറാനുള്ള സാധ്യതയുണ്ട്. മോഹൻ ബഗാൻ സ്വന്തമാക്കുന്നതിനു മുൻപ് ബൗമൗസിനായി കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നെങ്കിലും വമ്പൻ തുക ആവശ്യപ്പെട്ടതിനാൽ അത് വേണ്ടെന്നു വെക്കുകയായിരുന്നു.
No, it happens. Many clubs do it. Like last year Kerala Blasters inquired about the availability of Hugo Boumous, knowing FC Goa will not take anything less than the full buy out clause of Rs 1.72 crore. Puchne mein kya jaata hai https://t.co/vqJjxXKEIZ
— Marcus Mergulhao (@MarcusMergulhao) April 7, 2021
ബൗമൗസിന്റെ ട്രാൻസ്‌ഫറിനു പിന്നാലെ മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇപ്പോൾ എടികെ മോഹൻ ബഗാൻ ഒഴിവാക്കിയ താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരം വന്നിരിക്കുകയാണ്. ഈ സീസണിലിനി കളിക്കാൻ കഴിയില്ലെങ്കിലും പുതിയ സീസൺ ആരംഭിക്കുമ്പോൾ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്.
അഞ്ചു വർഷമായി ഐഎസ്എല്ലിലുള്ള ബൗമൗസ് മൂന്നു ക്ലബുകൾക്കൊപ്പം ആറ് കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്. അതേസമയം ബൗമൗസിനെ അപ്രതീക്ഷിതമായി ഒഴിവാക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ഹബാസ് പരിശീലകനായി വന്നതിനു ശേഷം ഡ്രസിങ് റൂമിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് അനുമാനിക്കേണ്ടത്.
Kerala Blasters Have A Chance To Sign Hugo Boumous