കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിയുന്ന കാര്യം ക്ലബ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്. ഒരു സീസൺ കൂടി ഇവാൻ തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയത്. എന്തായാലും അന്ന് മുതൽ പുതിയ പരിശീലകൻ ആരായിരിക്കുമെന്നാണ് ആരാധകർ ഓരോരുത്തരും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ വൈകുന്തോറും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആകാംക്ഷയും വർധിച്ചു വരികയാണ്. അതിനിടയിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ എക്സ്പെർട്ടുമായ മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം വ്യക്തത വരുത്തുകയുണ്ടായി.
Karolis will have profiles in mind, but when a coach is out, there are several agents who must have contacted KBFC with profiles. These are then shortlisted, added to the list if good. Once shortlist is ready, there are interviews, then final shortlist, and eventually a decision https://t.co/eUm6uxbqqh
— Marcus Mergulhao (@MarcusMergulhao) May 9, 2024
മാർക്കസ് പറയുന്നത് പ്രകാരം ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്കിങ്കിസിന്റെ മനസിൽ ചില പ്രൊഫൈലുകൾ ഉണ്ട്. എന്നാൽ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന പ്രഖ്യാപനം വന്നതോടെ നിരവധി ഏജന്റുമാർ അവരുടെ കൈവശമുള്ള നിരവധി മാനേജർമാരുടെ പ്രൊഫൈലുമായി കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ഈ പ്രൊഫൈലുകൾ എല്ലാം പരിശോധിച്ച് ഏറ്റവും മികച്ചവരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയാണ് ആദ്യമായി ചെയ്യുന്നത്. അതിനു ശേഷം സ്കിങ്കിസിന്റെ മനസിലുള്ള ലിസ്റ്റിലേക്ക് അവരെക്കൂടി ഉൾപ്പെടുത്തും. അതിനു ശേഷം ഇവരെ ഇന്റർവ്യൂ നടത്തി ഒരു ഷോർട്ട് ലിസ്റ്റ് കൂടിയുണ്ടാക്കിയതിനു ശേഷമാണ് പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കുക.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തേക്ക് നിരവധി അഭ്യൂഹങ്ങൾ ഇപ്പോൾ തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. ചിലപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന പരിശീലകരിൽ ഇവരുമുണ്ടായേക്കാം. എന്നാൽ അവസാന തീരുമാനം എടുക്കുന്നത് ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞതിനു ശേഷമാകും എന്നതിനാൽ ഇപ്പോൾ അഭ്യൂഹങ്ങളിലുള്ള പേരായിരിക്കില്ല അവസാനം പ്രഖ്യാപിക്കപ്പെടുന്നുണ്ടാവുക.
Kerala Blasters Have Many Profiles For New Manager