ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കേണ്ട പ്രധാന പ്രശ്‌നങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം ആരാധകർക്ക് തൃപ്‌തി നൽകുന്നതാണ്. നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമേ നേടിയുള്ളൂവെങ്കിലും ടീം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇതുവരെയുള്ള കളികളിൽ നിന്നും വ്യക്തമാണ്.

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് അടുത്ത മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കൊൽക്കത്ത ക്ലബായ മൊഹമ്മദൻസിനെയാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഇതുവരെയുള്ള പ്രകടനം വെച്ച് ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

പ്രതിരോധത്തിലെ പോരായ്‌മകളാണ് ബ്ലാസ്റ്റേഴ്‌സ് പ്രധാനമായി പരിഹരിക്കേണ്ടത്. നിരവധി മത്സരങ്ങളായി ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ ഒരു ക്ലീൻഷീറ്റ് നേടിയിട്ട്. പ്രീതം കോട്ടാൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഡിഫെൻസിലെ മറ്റു താരങ്ങൾ ആ നിലയിലേക്ക് എത്തുന്നില്ല.

വിദേശതാരങ്ങൾ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോൾ കണ്ടെത്തുന്നുള്ളൂ. ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോളടിക്കാൻ മറക്കുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇഷാൻ പണ്ഡിറ്റ തിരിച്ചു വരുന്നതോടെ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യക്തിഗത പിഴവുകൾ ഇല്ലാതാക്കേണ്ടതും കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം കൈവിട്ടത് ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകൾ കൊണ്ടാണ്. ഇതിനു പുറമെ മധ്യനിരയും കൂടി മെച്ചപ്പെടുത്തിയാൽ ടീമിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

ISLKerala Blasters
Comments (0)
Add Comment