ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മാനസികമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് ടീമിന്റെ മധ്യനിര താരമായ മൊഹമ്മദ് അയ്മൻ. നാളെ രാത്രി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മലയാളി താരമായ അയ്മൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്ലേ ഓഫ് മത്സരത്തിനായി ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ് കരുത്ത് കുറഞ്ഞ ടീം. സീസണിന്റെ രണ്ടാം പകുതിയിൽ വളരെ മോശം പ്രകടനമാണ് ടീം നടത്തിയത്. അതിനുള്ള പ്രധാന കാരണം ടീമിലെ പ്രധാന താരങ്ങളുടെ പരിക്കാണ്. ഒഡിഷക്കെതിരെ ഇറങ്ങുമ്പോഴും എല്ലാ താരങ്ങളെയും ലഭ്യമാകുമെന്ന ഉറപ്പില്ലെന്ന സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്.
Mohammed Aimen 🗣️ “Mindset is always positive. It's a play-off and only one game. We have to win that. We are ready for that and prepared well.” @im__nair01 #KBFC
— KBFC XTRA (@kbfcxtra) April 18, 2024
എന്നാൽ ഈ പ്രതിസന്ധിക്കൊന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മാനസികനിലയെ തളർത്താൻ കഴിയില്ലെന്നാണ് മൊഹമ്മദ് അയ്മൻ വ്യക്തമാക്കുന്നത്. “കളിക്കാരുടെ മാനസികാവസ്ഥ വളരെ പോസിറ്റിവാണ്. മുന്നിലുള്ളത് ഒരേയൊരു മത്സരം മാത്രമാണ്, അതിൽ നമുക്ക് വിജയിച്ചേ തീരൂ. ഞങ്ങളതിന് ഏറ്റവും മികച്ച രീതിയിലുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.” മാധ്യമങ്ങളോട് ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു.
മുഹമ്മദ് അയ്മൻ പറഞ്ഞ അതെ കാര്യങ്ങൾ തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും. പ്ലേ ഓഫ് ഒരൊറ്റ മത്സരമാണെന്നതിനാൽ അതിൽ എല്ലാ ശക്തിയും സംഭരിച്ചു പൊറുതിയാൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേ ഓഫ് കളിച്ച ടീമാണെന്നത് ബ്ലാസ്റ്റേഴ്സിന് പരിചയസമ്പത്തും വർധിപ്പിക്കുന്നുണ്ട്.
Kerala Blasters Players Have Positive Mindset