കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് കൊൽക്കത്തയിൽ വെച്ച് നടക്കാൻ പോകുന്നത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവിശ്വസനീയമായ രീതിയിൽ തോൽവിയേറ്റു വാങ്ങിയ മോഹൻ ബഗാനും തമ്മിലാണ് മത്സരം.
മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ രണ്ടു നാണക്കേടുകൾ കേരള ബ്ലാസ്റ്റേഴ്സിന് പരിഹരിക്കാനുണ്ട്. ഐഎസ്എല്ലിൽ ഇതുവരെ മോഹൻ ബഗാനെതിരെ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിനു പുറമെ മോഹൻ ബഗാൻ പരിശീലകനായ യുവാൻ ഫെറാണ്ടോക്കെതിരെയും ഇതുവരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ഗോവ, മോഹൻ ബഗാൻ എന്നീ ടീമുകളെ ഫെറാണ്ടോ പരിശീലിപ്പിച്ചിട്ടുണ്ട്.
📊 Mohun Bagan Super Giant & Juan Ferrando are unbeaten against Kerala Blasters #KBFC pic.twitter.com/ELXAjuXn7J
— KBFC XTRA (@kbfcxtra) December 26, 2023
ഈ രണ്ടു നാണക്കേടുകൾക്കും ഇന്നത്തെ മത്സരത്തിൽ പരിഹാരം ഉണ്ടാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. എന്നാൽ അതത്ര എളുപ്പമല്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മോഹൻ ബഗാൻ തോൽവി വഴങ്ങിയത് ടീം മോശമായതു കൊണ്ടല്ല. മുംബൈ സിറ്റിക്കെതിരെ ലഭിച്ച ചുവപ്പുകാർഡുകളും അതിന്റെ സസ്പെൻഷനുമാണ് അവരുടെ ശക്തി ചോർത്തിയത്. ആ നിരാശ മറികടക്കാൻ തന്നെയാകും മോഹൻ ബഗാൻ ഇറങ്ങുക.
🚨🥇| Rival Watch: Sahal Abdul Samad not practiced with Mohun Bagan squad today ❌ @SubhajitM24 #MBSGKBFC pic.twitter.com/c2q8Abzi48
— KBFC XTRA (@kbfcxtra) December 26, 2023
അതിനിടയിൽ മോഹൻ ബഗാന്റെ പ്രധാന താരമായ സഹൽ അബ്ദുൽ സമദ് നാളെ കളിക്കുമോയെന്ന കാര്യത്തിൽ നിർണായകമായ അപ്ഡേറ്റ് വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ താരം ബെഞ്ചിൽ ഉണ്ടായെങ്കിലും ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ സഹൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ബ്ലാസ്റ്റേഴ്സിനെതിരെ താരം ഇറങ്ങുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
നേരത്തെ തന്നെ പരിക്കേറ്റിരുന്ന അൻവർ അലി, ആഷിക് കുരുണിയൻ എന്നിവർക്ക് പുറമെ മുംബൈ സിറ്റിക്കെതിരെ റഫറിയെ കയ്യേറ്റം ചെയ്തു വിലക്ക് നേരിടുന്ന ലിസ്റ്റാൻ കൊളാക്കോയും മോഹൻ ബഗാൻ നിരയിൽ ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇതൊരു മികച്ച അവസരമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയ അവർ കൂടുതൽ ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക.
Kerala Blasters Seek First Win Against Mohun Bagan