ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങാനിരിക്കുകയാണ്. ഒഡിഷ എഫ്സിക്കെതിരെ അവരുടെ മൈതാനത്ത് നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്നുറപ്പാണ്. എങ്കിലും പരിക്കേറ്റു പുറത്തു പോയ പല പ്രധാന താരങ്ങളും തിരിച്ചെത്താൻ സാധ്യതയുള്ളത് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ നിലനിർത്തുന്നു.
അതിനിടയിൽ ഒഡിഷയിലേക്ക് യാത്ര തിരിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഒരു അപ്രതീക്ഷിത എൻട്രി കൂടിയുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. ഏതാനും മത്സരങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന മുന്നേറ്റനിര താരം ജസ്റ്റിൻ ഇമ്മാനുവൽ ടീമിനൊപ്പം തിരിച്ചിട്ടുണ്ട്. അതേസമയം താരം മത്സരത്തിനുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Dimi,Luna,Justin travelled with the team.
Luna availability can be confirmed at present but don't know about how the medical team reacts in last day before the game .Dimi have attended only one individual training session.
Availability is still doubtful.#KBFC #OFCKBFC #ISL10— Abin Mathew (@Tech4Taste1) April 17, 2024
ജംഷഡ്പൂരിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിലാണ് ജസ്റ്റിന് പരിക്കേൽക്കുന്നത്. മാർച്ച് അവസാനം നടന്ന മത്സരത്തിൽ പരിക്കേറ്റ താരത്തിന് സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ എങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ അരികിലാണെന്നാണ് വ്യക്തമാകുന്നത്. അവസാനം കളിച്ച രണ്ടു മത്സരങ്ങളിലും ഗോളുകൾക്ക് വഴിയൊരുക്കിയ താരമാണ് ജസ്റ്റിൻ.
അഡ്രിയാൻ ലൂണ ഒഡിഷ എഫ്സിക്കെതിരായ മത്സരം കളിക്കുമെന്ന് നേരത്തെ തീർച്ചയായ കാര്യമാണ്. ദിമിത്രിയോസ് ടീമിനൊപ്പം ഉണ്ടെങ്കിലും മത്സരം കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താരം കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനു പുറമെയാണ് ജസ്റ്റിനും ടീമിലേക്ക് തിരിച്ചെത്തുന്നത്.
പെപ്ര പരിക്കേറ്റു പുറത്തു പോയപ്പോൾ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചതാണ് ജസ്റ്റിൻ ഇമ്മാനുവലിനെ. താരം ഒഡിഷക്കെതിരെ കളിച്ചാലും ഇല്ലെങ്കിലും മറ്റൊരു വിദേശതാരത്തിന്റെ സാന്നിധ്യം ടീമിനൊപ്പമുള്ളത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയാണ്. സെമി ഫൈനലിലേക്ക് മുന്നേറാൻ ഇതും ടീമിന് കരുത്തേകും.
Kerala Blasters Squad Travelled To Odisha With Justine