കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ നിരാശ നൽകിയ സംഭവമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ടത്. കരിയറിൽ മോശം ഫോമിൽ നിൽക്കുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് ദിമിത്രിയോസിനെ സ്വന്തമാക്കുന്നത്. ക്ലബിൽ എത്തിയതിനു ശേഷം കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരം ഇക്കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്‌സ് വിടാൻ ദിമിത്രിയോസ് തീരുമാനിക്കാനുള്ള കാരണം പ്രതിഫലവുമായി ബന്ധപ്പെട്ടാണ്. താരം ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലായിരുന്നു. ദിമിത്രിയോസ് കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാൻ നിൽക്കുമ്പോൾ പകരക്കാരനെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്. അത് ചിലപ്പോൾ ദിമിയുടെ നാടായ ഗ്രീസിൽ നിന്നു തന്നെയായിരിക്കും.
🚨 Kerala Blasters have opened talks to sign Georgias Manalis .
Karolis Skinkys likes Georgias Manalis as an quality potential signing to replace star forward Dimitrios Diamantakos.
Georgias Manalis will be free agent this Summer
Stay tuned for more updates 💫#KBFC pic.twitter.com/3gjnL8jR4k
— KERALA BLASTER FC💛💜💚 (@SUSHANT66366812) June 2, 2024
റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയൊമ്പതു വയസുകാരനായ ഗ്രീക്ക് സ്‌ട്രൈക്കർ ജിയോർഗെസ് മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട്. ദിമിത്രിയോസ് ഡയമെന്റാക്കോസിന് പകരക്കാരനാവാൻ താരത്തിന് കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരുതുന്നത്. ഗ്രീക്ക് രണ്ടാം ഡിവിഷൻ ക്ലബായ ചാനിയക്ക് വേണ്ടിയാണ് ജിയോർഗെസ് ഇപ്പോൾ കളിക്കുന്നത്.
ഈ സീസൺ കഴിഞ്ഞതോടെ ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് എളുപ്പമായിരിക്കും. ഗ്രീക്ക് ക്ലബുകളായ എത്നിക്കോസ്, ലോനിക്കോസ് എന്നിവർക്ക് വേണ്ടി കളിച്ചതിനു ശേഷം 2022ലാണ് അദ്ദേഹം ചാനിയയിലേക്ക് വന്നത്. ചാനിയക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി.
2020 മുതൽ 2022 വരെ ക്രൊയേഷ്യ, ഇസ്രായേൽ എന്നിവിടങ്ങളിലെ ലീഗുകളിൽ കളിച്ച ദിമിത്രിയോസ് മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരത്തിന് കരിയറിൽ വലിയൊരു ഉയർത്തെഴുന്നേൽപ്പുണ്ടാക്കാൻ കഴിഞ്ഞു. ദിമിയുടെ പകരക്കാരനായി എത്തുന്ന താരത്തിൽ നിന്നും അതുപോലെയൊരു പ്രകടനം തന്നെ പ്രതീക്ഷിക്കാൻ കഴിയും.
Kerala Blasters In Talks With Georgias Manalis