പ്രധാന താരങ്ങളിൽ പലരും കൊഴിഞ്ഞു പോയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം അവർക്കു പകരക്കാരെ തേടുന്നതിന്റെ തിരക്കിലാണ്. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ടീമിന് ആവശ്യമുള്ള മുഴുവൻ കളിക്കാരെയും എത്തിക്കാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. സീസൺ അടുത്തിരിക്കെ പുതിയ താരങ്ങൾക്കുള്ള നിരന്തരമായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ബ്ലാസ്‌റ്റേഴ്‌സിന് ആവശ്യമുള്ള താരങ്ങളിൽ ഒരു വിദേശ സെന്റർ ബാക്കും ഉൾപ്പെടുന്നുണ്ട്. നേരത്തെ ടീമിൽ ഉണ്ടായിരുന്ന സ്‌പാനിഷ് സെന്റർ ബാക്കായ വിക്റ്റർ മോങ്കിൽ ക്ലബ് വിട്ടതിനു പകരമാണ് പുതിയ വിദേശതാരത്തെ ബ്ലാസ്റ്റേഴ്‌സ് തേടുന്നത്. മോങ്കിലിനു ബ്ലാസ്റ്റേഴ്‌സിൽ തുടരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കരാർ പുതുക്കാൻ ക്ലബിന് താൽപര്യമില്ലായിരുന്നു.
Kerala Blasters are rumoured to be intrested in signing 27 years old centre-back Juan Ibiza for the upcoming season#KBFC #KeralaBlasters #HeroISL pic.twitter.com/TXURGRt17n
— Football Express India (@FExpressIndia) August 7, 2023
മോങ്കിലിനു പകരക്കാരൻ സ്പെയിനിൽ നിന്നു തന്നെ വരാനുള്ള സാധ്യതയുണ്ടെന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരമായ യുവാൻ ഇബിസക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. അവസാനം സ്‌പാനിഷ് ക്ലബായ യുഡി ഇബിസക്ക് വേണ്ടിയാണ് ഇരുപത്തിയേഴുകാരനായ താരം കളിച്ചിരുന്നത്.
സ്പെയിനിലെ പ്രധാന ക്ലബുകളിൽ ഒന്നായ വിയ്യാറയലിന്റെ യൂത്ത് ടീമിൽ കളിച്ചിട്ടുള്ള യുവാൻ അതിനു ശേഷം അൽമേരിയ, സഡാബെൽ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് യുഡി ഇബിസയിലേക്ക് ചേക്കേറാൻ പോകുന്നത്. നിലവിൽ താരം ഫ്രീ ഏജന്റാണെന്നതു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി ഊർജ്ജിതമായി ശ്രമങ്ങൾ നടത്തുന്നത്.
Kerala Blasters Target Juan Ibiza