ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. മികച്ച താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്താണ് നിന്നിരുന്നത്. ടീമിലേക്ക് വന്ന പുതിയ താരങ്ങൾ ആദ്യമൊക്കെ ഒന്ന് പതറിയെങ്കിലും പിന്നീട് ഫോം കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയർന്നു.
എന്നാൽ സീസണിന്റെ തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടർന്ന ഭൂതം സീസണിന്റെ പകുതി ആയപ്പോൾ ഒന്നുകൂടി ശക്തമായി പിടിമുറുക്കി. ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രധാന പ്രശ്‌നം. കളിക്കളത്തിലെ നെടുന്തൂണായ താരങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്തു പോവുകയും മാസങ്ങളോളം വെളിയിലിരിക്കേണ്ടി വരികയും ചെയ്‌തു.
Kerala Blasters FC head coach @ivanvuko19 says he’s uncertain on the availability of attackers Adrian Luna & Dimitrios Diamantakos for the club’s play-off match 👀 pic.twitter.com/TMbHHx2QwF
— 90ndstoppage (@90ndstoppage) April 12, 2024
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രതിസന്ധികൾക്ക് കാരണം ടീമിന്റെ മെഡിക്കൽ ടീം ആയിരുന്നു. അതുകൊണ്ടു തന്നെയാണ് മറ്റു സീസണുകളെ അപേക്ഷിച്ച് റെക്കോർഡ് എണ്ണം പരിക്കുകൾ ടീമിനെ ബാധിച്ചത്. താരതമ്യേനെ ചെറിയ പരിക്കുകൾ പറ്റിയവർ പോലും ദീർഘകാലം പുറത്തിരിക്കേണ്ടി വരികയും പുറത്താകുന്ന താരങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്‌തതോടെ മെഡിക്കൽ ടീമിനെതിരെ ആരാധകർ രംഗത്തു വരികയും ചെയ്‌തു.
ബ്ലാസ്റ്റേഴ്‌സിന്റെ മെഡിക്കൽ ടീമിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചും ക്ലബ് നേതൃത്വവും ഒട്ടും തൃപ്‌തരല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഷീൽഡ് ഉയർത്താൻ ശേഷിയുണ്ടായിരുന്ന ടീം ഈ അവസ്ഥയിൽ എത്തിയതിനു മെഡിക്കൽ ടീമിന്റെ മോശം പ്രകടനവും കാരണമായതിനാൽ അടുത്ത സീസണിൽ അവരെ മാറ്റാനുള്ള തീരുമാനം ക്ലബ് നേതൃത്വം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ സംബന്ധിച്ച് ഈ തീരുമാനം എടുക്കേണ്ടത് വളരെ നിർബന്ധമാണെന്നതിൽ സംശയമില്ല. അത്രയും മോശമായാണ് മെഡിക്കൽ ടീമിന്റെ ഇത്തവണത്തെ പ്രവർത്തനങ്ങൾ. അടുത്ത സീസണിലും ഇതുപോലെ പരിക്കുകൾ വേട്ടയാടുകയാണെങ്കിൽ ടീമിനെ എത്ര ശക്തമാക്കിയിട്ടും കാര്യമില്ലെന്നതിൽ മെഡിക്കൽ ടീമിൽ അഴിച്ചുപണി നടത്തേണ്ടത് അനിവാര്യമാണ്.
Kerala Blasters To Change Medical Team Next Season