പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഏതാനും താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. എഫ്‌സി ഗോവയിൽ നിന്നും മൊറോക്കൻ താരമായ നോഹ സദൂയിയെ സ്വന്തമാക്കിയെങ്കിലും അക്കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനു പുറമെ ഏതാനും ഇന്ത്യൻ താരങ്ങളെക്കൂടി പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന അഞ്ചു താരങ്ങൾ ക്ലബ് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് രണ്ടു ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും താരങ്ങളെ സ്വന്തമാക്കിയെങ്കിലും ഇതുവരെ വലിയ പ്രതീക്ഷ നൽകുന്ന സൈനിംഗുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല. ഇന്ത്യൻ താരമോ വിദേശതാരമോ ആയി ഒരു വലിയ സൈനിങ് പോലും പുതിയ സീസണിലേക്കായി ഉണ്ടായിട്ടില്ല.
Been told signing for KBFC is done. Will still confirm later today. https://t.co/eESxKEdRCf
— Marcus Mergulhao (@MarcusMergulhao) June 1, 2024
It's not Noah. https://t.co/MbRFuYgl6K
— Marcus Mergulhao (@MarcusMergulhao) June 1, 2024
എന്നാൽ കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ നടത്തിയ വെളിപ്പെടുത്തൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്. ബ്ലാസ്റ്റേഴ്‌സ് ഉടനെ ഒരു സൈനിങ് നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആ ട്രാൻസ്‌ഫർ ഗോവയിൽ നിന്നും സ്വന്തമാക്കിയ നോഹ സദൂയിയുടേത് ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് നടത്താൻ പോകുന്ന സൈനിങ് ഇന്ത്യൻ താരത്തിന്റേതാണോ അതോ വിദേശത്തു നിന്നുള്ള താരത്തിന്റേതാണോ ഏതു പൊസിഷനിൽ കളിക്കുന്ന താരമാണ് എന്നൊന്നും മാർക്കസ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും പുതിയ സീസണിലേക്കുള്ള മികച്ചൊരു സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാറെയും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അടുത്ത സീസണിലേക്ക് വേണ്ട സൈനിംഗുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ അവർ തീരുമാനത്തിൽ എത്തിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഇനിയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വേഗത്തിലാകാനുള്ള സാധ്യതയുണ്ട്.
Kerala Blasters Will Complete A Singing Soon