സച്ചിൻ സുരേഷിന്റെ മികച്ച പ്രകടനവും ലോണിലാണ് ടീമിലെത്തിയത് എന്നതിനാലും കഴിഞ്ഞ സീസണിൽ അവസരങ്ങൾ കുറഞ്ഞു പോയ താരമാണ് ഗോൾകീപ്പർ ലാറ ശർമ. സച്ചിൻ സുരേഷിന് പരിക്കേറ്റ സമയത്തു പോലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന താരം ആകെ കളിച്ചത് മൂന്നു മത്സരങ്ങളാണ്. അതിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു.
ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫിൽ ലാറയുടെ പ്രകടനം ഗംഭീരമായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിൽ താരം പരിക്കേറ്റു പുറത്തു പോയത് ടീമിന്റെ തോൽവിക്ക് കാരണമാവുകയും ചെയ്‌തിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലോൺ കാലാവധി കഴിഞ്ഞ ലാറ ശർമ ബെംഗളൂരു എഫ്‌സിയിലേക്ക് തന്നെ തിരിച്ചു പോവുകയാണ്.
🎖️💣 Player is from I-league. @MarcusMergulhao #KBFC https://t.co/dNwZ2qvX7o
— KBFC XTRA (@kbfcxtra) May 9, 2024
ലാറ ശർമ ബംഗളൂരു എഫ്‌സിയിലേക്ക് തന്നെ തിരിച്ചു പോകുന്ന സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഗോൾകീപ്പറെ സ്വന്തമാക്കാൻ പോവുകയാണെന്നാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പറയുന്നത്. ഈ ആഴ്‌ച തന്നെ പുതിയ ഗോൾകീപ്പർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വരുമെന്നും അദ്ദേഹം തന്റെ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കുന്നു.
പുതിയ ഗോൾകീപ്പർ ആരാണെന്ന് മാർക്കസ് വ്യക്തമാക്കുന്നില്ലെങ്കിലും അത് ഐ ലീഗിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ലഭ്യമായ സൂചനകൾ പ്രകാരം ഐസ്വാൾ എഫ്‌സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന താരം. ഈ മാസത്തോടെ താരവും ഐസ്വാൾ എഫ്‌സിയുമായുള്ള കരാർ അവസാനിക്കാൻ പോവുകയാണെന്നതിനാൽ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ കഴിയും.
അടുത്ത സീസണിന് മുൻപ് സച്ചിൻ സുരേഷ് പരിക്ക് മാറി തിരിച്ചു വരുമെന്നതിനാൽ ടീമിന്റെ രണ്ടാം നമ്പർ കീപ്പറായാവും നോറ ഫെർണാണ്ടസ് ഇറങ്ങുക. കരൺജിത്തും ടീം വിടുകയാണ് എന്നതിനാൽ മറ്റൊരു ഗോൾകീപ്പറെ കൂടി കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമുണ്ട്. എന്നാൽ അതിനു വേണ്ടിയുള്ള നീക്കങ്ങൾ ക്ലബ് ആരംഭിച്ചോയെന്നു വ്യക്തമല്ല.
Kerala Blasters To Sign A Goalkeeper This Week