കേരള ബ്ലാസ്റ്റേഴ്‌സ്-അൽ നസ്ർ പോരാട്ടത്തിൽ ആരു വിജയിക്കും, ട്വിറ്റർ ലോകകപ്പിൽ കൊമ്പന്മാരുടെ മത്സരം നാളെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 2014ൽ മാത്രം രൂപീകരിക്കപ്പെട്ട ക്ലബ് ആരാധകരുടെ കരുത്ത് കൊണ്ടു തന്നെയാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും വർഷങ്ങളായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കിയില്ലെങ്കിലും ഓരോ സീസണിലും ആരാധകർ കൂടുതൽ കൂടുതൽ പിന്തുണ ടീമിന് നൽകിക്കൊണ്ടേയിരിക്കുന്നു.

ആരാധകരുടെ ഈ പിന്തുണ കൊണ്ടു തന്നെ ഏഷ്യയിലെ തന്നെ മികച്ച ഫാൻബേസുകളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്‌സ് വിലയിരുത്തപ്പെടുന്നുണ്ട്. ഇപ്പോൾ ലോകത്തിന്റെ തന്നെ ശ്രദ്ധ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിയാനുള്ള വലിയൊരു സാധ്യത തുറന്നിട്ടുണ്ട്. സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് അവരുടെ ട്വിറ്റർ പേജ് വഴി നടത്തുന്ന 2024 ട്വിറ്റർ ലോകകപ്പിലെ ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്.

fpm_start( "true" ); /* ]]> */

ലോകത്തിലെ തന്നെ മികച്ച ഫാൻ ഇന്ററാക്ഷനുള്ള ക്ലബുകളെ ഉൾപ്പെടുത്തി അവരുടെ ആരാധകരെ കേന്ദ്രീകരിച്ചാണ് ഈ ലോകകപ്പ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടം മുതൽ ആരംഭിക്കുന്ന ഈ മത്സരത്തിൽ ആരാധകർക്ക് വോട്ടു ചെയ്‌തു തങ്ങളുടെ ടീമിനെ വിജയിപ്പിച്ച് അടുത്ത ഘട്ടത്തിലേക്കെത്തിക്കാൻ കഴിയും. ഫുട്ബോളിന് പുറമെ മറ്റു കായികഇനങ്ങളിൽ നിന്നുള്ള ടീമുകളും ലോകകപ്പിൽ മത്സരിക്കാനുണ്ട്.

നാളെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നടക്കാനിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി ക്ലബായ അൽ നസ്രിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. നിലവിൽ ഏഷ്യയിൽ ഏറ്റവുമധികം ഫാൻ ഇന്ററാക്ഷൻ നടക്കുന്ന ക്ലബുകളിൽ അൽ നസ്റും ബ്ലാസ്റ്റേഴ്‌സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അതുകൊണ്ടു തന്നെ മത്സരം ആവേശകരമായിരിക്കുമെന്നുറപ്പാണ്.

അൽ നസ്റിന് പുറമെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പോരാട്ടം മാത്രമാണിതെങ്കിലും തങ്ങളുടെ ആരാധകക്കരുത്ത് പ്രദർശിപ്പിക്കാൻ ഓരോ ടീമിനും ഇത് അവസരമൊരുക്കുന്നു. ഇതിൽ കിരീടം നേടിയാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.

Kerala Blasters Vs Al Nassr In Twitter World Cup

Al NassrKerala BlastersTwitter World Cup
Share
Comments (0)
Add Comment