ഹാട്രിക്ക് നേട്ടവുമായി ദിമിത്രിയോസ്, ഗോളടിച്ച് പെപ്രയും ഇഷാനും; വമ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം ഇന്റർനാഷണൽ ബ്രേക്ക് വന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് ഒരു ഇടവേള വന്നിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മുംബൈ സിറ്റിക്കെതിരെ തോൽവി വഴങ്ങിയ ടീം അതിന്റെ ക്ഷീണം മാറ്റി വിജയം നേടാമെന്ന പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

ഇന്റർനാഷണൽ ബ്രേക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ താരങ്ങളെല്ലാം ക്ലബിനൊപ്പം തന്നെ ഉണ്ടായിരുന്നു. അടുത്ത മത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു എല്ലാവരും. പരിശീലനത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദമത്സരവും കളിക്കുകയുണ്ടായി. വലിയൊരു ഇടവേള വരുന്നതിനാൽ താരങ്ങളെ കൃത്യമായി തയ്യാറെടുപ്പിക്കുന്നതിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് സൗഹൃദമത്സരം കളിച്ചത്. കോതമംഗലത്തെ മാർ അത്താനാഷ്യസ് കോളേജായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. അഡ്രിയാൻ ലൂണ, പ്രീതം കോട്ടാൽ, ഡൈസുകെ സകായ് തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മത്സരത്തിൽ വിജയം നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മത്സരത്തിൽ പുതിയതായി ടീമിലെത്തിയ പെപ്ര ഒരു ഗോൾ നേടി. മറ്റൊരു ഗോൾ നേടിയത് ഇഷാൻ പണ്ഡിറ്റ ആയിരുന്നു.

രാഹുൽ കെപി മുഴുവൻ സമയവും കളിച്ച മത്സരത്തിൽ ചെറിയ പരീക്ഷണങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. മധ്യനിര താരമായ നിഹാൽ സുധീഷ് മത്സരത്തിൽ റൈറ്റ് ബാക്കായാണ് ഇറങ്ങിയത്. അടുത്ത മത്സരത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ടീമിൽ വരുത്തുന്നതിന് വേണ്ടിയാണോ ഈ പരീക്ഷണമെന്ന കാര്യത്തിൽ സംശയമില്ലാതില്ല. ഇഷാൻ പണ്ഡിറ്റ ഗോൾ നേടിയത് വലിയൊരു പ്രതീക്ഷയാണ്. പരിക്കിൽ നിന്നും മുക്തനായ താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഉണ്ടാകുമെന്ന് ഉറപ്പായി.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ആശങ്കകൾ ഏറെയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശപ്രതിരോധതാരങ്ങളായ ഡ്രിങ്കിച്ചും ലെസ്‌കോവിച്ചും മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതിനു പുറമെ മധ്യനിര താരമായ ജിക്‌സൻ സിങ്ങും ലെഫ്റ്റ് ബാക്കായ ഐബാനും പരിക്ക് കാരണം മത്സരത്തിൽ ഉണ്ടാകില്ല. എന്നാൽ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച സ്വന്തം മൈതാനത്താണ് മത്സരമെന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്നു.

Kerala Blasters Won Friendly Match Against MA College

Indian Super LeagueISLKBFCKerala Blasters
Comments (0)
Add Comment