കിലിയൻ എംബാപ്പെക്ക് റയൽ മാഡ്രിഡിനോടുള്ള നിരവധി തവണ താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതകളും തുറന്നിരുന്നു. പിഎസ്ജി കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരത്തെ സ്വീകരിക്കാൻ റയൽ മാഡ്രിഡും തയ്യാറായിരുന്നു. എന്നാൽ കൊതിപ്പിച്ചു കടന്നു കളഞ്ഞതു പോലെ അവസാനനിമിഷത്തിൽ റയൽ മാഡ്രിഡിനെ വേണ്ടെന്നു വെച്ച് പിഎസ്ജിയിൽ തന്നെ തുടരാനാണ് എംബാപ്പെ തീരുമാനിച്ചത്.
പിഎസ്ജി മുന്നോട്ടു വെച്ച വമ്പൻ ഓഫറുകളും ഫ്രാൻസിൽ തന്നെ തുടരാനുള്ള സമ്മർദ്ദവുമാണ് എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനമെടുക്കാൻ പ്രധാന കാരണം. പിഎസ്ജിയിൽ തുടരാൻ തീരുമാനമെടുത്ത എംബാപ്പാക്കെതിരെ റയൽ മാഡ്രിഡിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എന്നാൽ താരം ഇനി റയൽ മാഡ്രിഡിലേക്ക് വന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പാണ്. ഫുട്ബോളിലെ ഭാവി താരമാണ് താനെന്ന് എംബാപ്പെ ഇതിനകം തെളിയിച്ചു കഴിഞ്ഞതു തന്നെയാണ് ഇതിനു കാരണം.
Kylian Mbappe insists his future is with Paris Saint-Germain despite continued speculation linking him with a move to Real Madrid https://t.co/3YBCT2vSKn
— MailOnline Sport (@MailSport) April 13, 2023
ഏതാനും ദിവസങ്ങൾക്ക് മുൻപ് പിഎസ്ജി പുറത്തിറക്കിയ സീസൺ ടിക്കറ്റിന്റെ പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട് ക്ലബിനെതിരെ എംബാപ്പെ രൂക്ഷമായ വിമർശനം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. ഇതോടെ ഈ സമ്മറിൽ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ താൻ പിഎസ്ജി വിടാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് എംബാപ്പെ വ്യക്തമാക്കുന്നത്. തന്റെ ലക്ഷ്യമെന്താണെന്നും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
“അടുത്ത ലക്ഷ്യം ചാമ്പ്യൻസ് ലീഗ് വിജയിക്കുകയെന്നതാണ്. ഞാനിപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ, സെമി ഫൈനൽ, ക്വാർട്ടർ ഫൈനൽ, റൗണ്ട് ഓഫ് 16 എന്നിവയിലെല്ലാം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും കിരീടനേട്ടം മാത്രമാണ് ഇനിയെനിക്ക് വേണ്ടത്. അതെനിക്ക് പിഎസ്ജിക്കൊപ്പം തന്നെയാണ് നേടേണ്ടത്. ഞാൻ കരാറുള്ള ഒരു പാരീസിയനാണ്, ഇവിടെയാണ് എനിക്കത് നേടേണ്ടത്.” എംബാപ്പെ പറഞ്ഞു.
മൊണോക്കോക്കൊപ്പം ചാമ്പ്യൻസ് ലീഗ് സെമി കളിച്ചിട്ടുള്ള എംബാപ്പെ പിഎസ്ജിയിൽ എത്തിയതിനു ശേഷം ഒരിക്കൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിച്ചിട്ടുണ്ട്. അന്ന് മികച്ച പ്രകടനം നടത്തിയെങ്കിലും ദൗർഭാഗ്യം കൊണ്ട് പിഎസ്ജിക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്ജി അടുത്ത സീസണിൽ മുന്നേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Kylian Mbappe Wants To Win UCL With PSG