ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ദയനീയമായ പ്രകടനമാണ് നടത്തുന്നതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു, കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ ആദ്യപകുതിയിൽ നടത്തിയ പ്രകടനത്തിന്റെ പിൻബലത്തിലാണ് പ്ലേഓഫ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
പ്ലേഓഫ് മത്സ്യങ്ങൾക്കു മുൻപ് രണ്ടു കളികൾ കൂടി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുണ്ട്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി മത്സരങ്ങൾ ബാക്കിയുള്ളത്. ഈ മത്സരങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നു. അടുത്ത മത്സരത്തിൽ ചിലപ്പോൾ ഒരു വിദേശതാരം പോലും ടീമിലുണ്ടായേക്കില്ല.
🚨| Ivan Vukomanovic & Lara Sharma will address the media tomorrow at 3:45 PM.@_inkandball_ #KeralaBlasters #KBFC pic.twitter.com/EZsY9bF12K
— Blasters Zone (@BlastersZone) April 4, 2024
അടുത്ത മത്സരത്തിൽ ആരാധകർ ആവശ്യപ്പെട്ട ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്നാണു ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. നിലവിൽ ടീമിന്റെ ഗോൾകീപ്പറായ കരൺജിത്ത് മോശം പ്രകടനമാണ് നടത്തുന്നത്. ഗോൾകീപ്പറെ മാറ്റി പരീക്ഷിക്കണമെന്ന് ആരാധകരിൽ പലരും ആവശ്യപ്പെട്ടിരുന്നു. അടുത്ത മത്സരത്തിൽ ലാറ ശർമയ്ക്ക് ഗോൾവല കാക്കാൻ അവസരം ലഭിച്ചേക്കും.
മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിനായി നാളെ എത്തുന്നത് ഇവാൻ വുകോമനോവിച്ചിനൊപ്പം ലാറ ശർമയാണ്. അതിൽ നിന്നാണ് താരം ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യത വ്യക്തമായത്. മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞാൽ ഇനിയുള്ള മത്സരങ്ങളിലും പ്ലേ ഓഫിലും ടീമിന്റെ ഗോൾവല കാക്കാനുള്ള അവസരം താരത്തെ തേടിയെത്തും.
സച്ചിൻ സുരേഷിന്റെ പരിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിനു ഗോൾകീപ്പർ പൊസിഷനിൽ തിരിച്ചടി നൽകിയത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. ഇനി അടുത്ത സീസണിലെ താരം കളിക്കാനിറങ്ങൂ. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പുതിയൊരു ഗോൾകീപ്പറെ തയ്യാറാക്കി എടുക്കാനുള്ള അവസരമാണ് ഇനിയുള്ള രണ്ടു മത്സരങ്ങൾ.
Lara Sharma To Play For Kerala Blasters Next Match