മോശം പ്രതിരോധത്തിന്റെ പേരിൽ പലപ്പോഴും പഴി കേട്ടിട്ടുണ്ടെങ്കിലും മികച്ച സ്‌ട്രൈക്കർമാർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. ബാറ്റിസ്റ്റ്യൂട്ട, ക്രെസ്പോ, അഗ്യൂറോ, ടെവസ് എന്നിങ്ങനെ നിരവധി മികച്ച സ്‌ട്രൈക്കർമാർ അർജന്റീന ടീമിനൊപ്പം ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല. അതിനുള്ള ഉദാഹരമാണ് നിലവിൽ ടീമിലെ പ്രധാന സ്‌ട്രൈക്കർമാരായ ലൗടാരോ മാർട്ടിനസും ജൂലിയൻ അൽവാരസ്.
ലൗടാരോ മാർട്ടിനസിനു ഫോം നഷ്‌ടമായ ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി കൂടുതൽ പ്രസക്തി നേടിയ താരമാണ് അൽവാരസ്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മിന്നുന്ന പ്രകടനം നടത്തുന്ന താരം പ്രധാന സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡിനൊപ്പം ടീമിൽ സ്ഥിരമായി ഇടം പിടിക്കുന്നു. ഈ സീസണിൽ ഇതുവരെ പതിനാലു മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചിട്ടുള്ള അൽവാരസ് ഏഴു ഗോളും നാല് അസിസ്റ്റുമായി 11 ഗോളുകളിൽ പങ്കാളിയായി.
Lautaro's first 9 games in Serie A 🇮🇹
2023/24
⚽ 11 Goals
🅰️ 2 Assists2022/23
⚽ 3 Goals
🅰️ 1 Assist⁰2021/22
⚽ 5 Goals
🅰️ 0 Assists pic.twitter.com/2az9DWTJiu— Italian Football TV (@IFTVofficial) October 21, 2023
അതേസമയം ഈ സീസണിൽ ഇന്റർ മിലാന്റെ നായകനായി സ്ഥാനം ലഭിച്ച ലൗടാരോ മാർട്ടിനസിന്റെ ഫോം അവിശ്വസനീയമാണ്. സീരി എയിൽ ഒൻപത് മത്സരങ്ങൾ മാത്രം കളിച്ച് പതിനൊന്നു ഗോളുകൾ നേടിയ താരം ഈ സീസണിൽ ഇന്റർ മിലാനായി പന്ത്രണ്ട് ഗോളും ഒരു അസിസ്റ്റുമായി പതിമൂന്നു ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്. സീരി എ ടോപ് സ്കോറർമാരിൽ ലൗടാരോ പതിനൊന്നു ഗോളുമായി ഒന്നാമത് നിൽക്കുമ്പോൾ രണ്ടാമതുള്ള ഒസിംഹൻ ആറു ഗോൾ മാത്രമാണ് നേടിയത്.