ലയണൽ മെസി ക്ലബ് വിട്ടതിനു പിന്നാലെ യൂറോപ്പിലെ മികച്ച ലീഗുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ നിന്നും പുറത്തായി ഫ്രഞ്ച് ലീഗ്. കഴിഞ്ഞ ദിവസം യുവേഫ പുറത്തു വിട്ട റാങ്കിങ്ങിലാണ് ഫ്രഞ്ച് ലീഗ് ആദ്യ അഞ്ചിൽ നിന്നും പുറത്തു പോയിരിക്കുന്നത്. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിന്നും പുറത്തു പോയെന്നു മാത്രമല്ല, ലീഗ് വൺ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു പോയിട്ടുമുണ്ട്.
യുവേഫയാണ് ഈ തരംതിരിക്കൽ നടത്തുന്നത്. ഓരോ രണ്ടു വർഷത്തിലും നടത്തുന്ന ഈ പ്രക്രിയ യുവേഫയിലെ രാജ്യങ്ങൾ ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയുടെ യോഗ്യത റൗണ്ടിൽ നടത്തുന്ന പ്രകടനം, ഓരോ രാജ്യത്തെയും ലീഗുകൾ യൂറോപ്യൻ ടൂർണമെന്റുകളിൽ നടത്തുന്ന പ്രകടനം എന്നിവയെയെല്ലാം ആശ്രയിച്ചാണ് തീരുമാനിക്കുന്നത്.
🇫🇷 Ligue 1 is no longer a 𝗧𝗼𝗽 𝗙𝗶𝘃𝗲 league as UEFA release the latest rankings:
1 🏴 England
2 🇮🇹 Italy
3 🇩🇪 Germany
4 🇪🇸 Spain
5 🇧🇪 Belgium6 🇳🇱 Netherlands
𝟳 🇫🇷 𝗙𝗿𝗮𝗻𝗰𝗲
8 🇵🇹 Portugal
9 🇹🇷 Turkey
10 🇨🇭 Switzerland pic.twitter.com/9sdaBGk0zE— OneFootball (@OneFootball) July 3, 2023
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതുൾപ്പെടെയുള്ള നേട്ടങ്ങൾ കാരണം ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇറ്റാലിയൻ ലീഗ് രണ്ടാമത് നിൽക്കുമ്പോൾ ജർമൻ ലീഗ് മൂന്നാം സ്ഥാനത്തും ലാ ലിഗ നാലാമതുമാണ്. ഫ്രഞ്ച് ലീഗിനെ മറികടന്ന് ബെൽജിയൻ പ്രൊ ലീഗാണ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന പ്രത്യേകതയുണ്ട്.
ആറാം സ്ഥാനത്ത് നെതർലാൻഡ്സിലെ ലീഗായ ഏർദിവിസി നിൽക്കുമ്പോൾ ഫ്രഞ്ച് ലീഗ് ഏഴാമതാണ്. പോർച്ചുഗീസ് ലീഗ്, തുർക്കിഷ് ലീഗ്, സ്വിസ് ലീഗ് എന്നിവ എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. എന്തായാലും ലയണൽ മെസി, എംബാപ്പെ, നെയ്മർ തുടങ്ങിയ താരങ്ങളെല്ലാം ഒഴിവാകുന്ന ഫ്രഞ്ച് ലീഗിന്റെ നിറം കൂടുതൽ മങ്ങുന്നതാണ് കാണാൻ കഴിയുന്നത്.
Ligue 1 Drops Seventh In UEFA Ranking