എതിരാളികളില്ലാതെ ഒൻപതാം തവണയും ലയണൽ മെസി ബാലൺ ഡി ഓർ സ്വന്തമാക്കും, സാധ്യതകൾ തുറക്കുന്നു | Lionel Messi

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം പ്രഖ്യാപിച്ച ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസിയായിരുന്നു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ഫുട്ബോൾ ലോകത്തെ സമുന്നതമായ പുരസ്‌കാരം തന്റെ പേരിലാക്കുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ബാലൺ ഡി ഓർ ചടങ്ങ് ആയതിനാൽ തന്നെ ലയണൽ മെസിക്ക് കാര്യമായ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല.

എങ്കിലും ലയണൽ മെസി ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ തുടർച്ചയായി വാരിക്കൂട്ടുന്നത് എതിരാളികൾ പലർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ലയണൽ മെസി എല്ലാവരുടെയും ഓമനയാണെന്നും താരത്തോട് അനുഭാവം കാണിച്ച് ബാലൺ ഡി ഓർ അടക്കമുള്ള പുരസ്‌കാരങ്ങൾ അർഹിക്കാത്ത തന്നെ നൽകുകയാണെന്ന ആരോപണം പലപ്പോഴും ഉയർന്നു വരാറുണ്ട്.

എന്നാൽ ഈ ആരോപണങ്ങളെ നിഷ്പ്രഭമാക്കി ഒൻപതാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ ലയണൽ മെസിക്ക് അവസരമുണ്ട്. 2024 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി, മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടത്തിലേക്ക് നടന്നു കയറാൻ ലയണൽ മെസിക്ക് കഴിയും.

ജൂണിൽ കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ച് നടക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീം അർജന്റീനയാണ്. അതിനു പുറമെ ഓഗസ്റ്റ് മാസത്തിൽ ഒളിമ്പിക്‌സും ആരംഭിക്കും. ഈ രണ്ടു ടൂർണമെന്റിലും അർജന്റീന കിരീടം സ്വന്തമാക്കുകയും മെസി മികച്ച പ്രകടനം നടത്തുകയും ചെയ്‌താൽ ബാലൺ ഡി ഓർ മെസിക്ക് തന്നെയാകും.

പരിക്കിന്റെ ബുദ്ധിമുട്ടുകളൊന്നും ഇല്ലായെങ്കിൽ കോപ്പ അമേരിക്ക ടൂർണമെന്റിൽ ലയണൽ മെസി അർജന്റീനക്കായി കളിക്കുമെന്നുറപ്പാണ്. അതിനു പുറമെ ഒളിമ്പിക്‌സ് ടൂർണമെന്റിൽ ലയണൽ മെസി പങ്കെടുക്കാനുള്ള സാധ്യതയുണ്ടെന്ന് മഷെറാനോ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. നാല് മാസത്തിനിടെ അർജന്റീനക്കൊപ്പം രണ്ടു കിരീടങ്ങൾ സ്വന്തമാക്കാനാണ് ഇതോടെ അവസരമൊരുങ്ങുന്നത്.

Lionel Messi Can Win 2024 Ballon Dor

2024 OlympicsBallon D'orCopa AmericaLionel Messi
Comments (0)
Add Comment