ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയതോടെ ലയണൽ മെസി ലോകത്തിന്റെ നിറുകയിൽ എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് യാതൊരു സംശയവും ഇല്ലാത്ത രീതിയിലേക്ക് ഉയരാൻ മെസിക്ക് കഴിഞ്ഞു. പെലെ, മറഡോണ എന്നീ മഹാരഥന്മാർക്കൊപ്പമാണ് ലയണൽ മെസിയെന്ന് പലരും വാഴ്ത്തുകയും ചെയ്തു.
ലോകകപ്പ് നേട്ടത്തോടെ ലോകം മുഴുവൻ ലയണൽ മെസിയെ വാഴ്ത്താൻ തുടങ്ങിയതിനു പിന്നാലെയാണ് താരം യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. ഇത് അമേരിക്കൻ ലീഗിന് നൽകിയ ശ്രദ്ധയും പ്രസക്തിയും ചെറുതല്ല. അതിനു പുറമെ ലയണൽ മെസിയുടെ മത്സരം കാണാനായി വമ്പൻ സെലിബ്രിറ്റികൾ എത്തുന്നതും പതിവായിരുന്നു.
A new poll has revealed that Lionel Messi is now the most popular athlete in the United States pic.twitter.com/DU4h104o6v
— Pubity (@pubity) February 22, 2024
അതിനു പുറമെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പോളിലെ ഫലങ്ങൾ പ്രകാരം അമേരിക്കയിൽ ഏറ്റവുമധികം പോപ്പുലറായ കായികതാരങ്ങളിൽ ലയണൽ മെസിയാണ് ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്. സ്പോർട്ട്സ് റിസർച്ച് സെന്ററായ എസ്എസ്ആർഎസ് നടത്തിയ പോളിങ്ങിലാണ് ലയണൽ മെസി അമേരിക്കയിലെ പോപ്പുലറായ കായികതാരങ്ങളിൽ ഒന്നാം സ്ഥാനത്തു വന്നിരിക്കുന്നത്.
അമേരിക്കയിലെ പ്രധാന കായികതാരങ്ങളായ മൈക്കൽ ജോർദാൻ, കൊബെ ബ്രയന്റ്, ടൈഗർ വുഡ്സ്, ലെബ്രോൺ ജെയിംസ് തുടങ്ങി നിരവധിയാളുകളെ പിന്നിലാക്കിയാണ് ലയണൽ മെസി പോളിങ്ങിൽ ഒന്നാം സ്ഥാനത്ത് വന്നത്. അതിനു പുറമെ ലയണൽ മെസി കളിക്കുന്ന ക്ലബായ ഇന്റർ മിയാമി ഇതേ പോളിൽ അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട എംഎൽഎസ് ക്ലബായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫുട്ബോൾ അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദമല്ല എന്നിരിക്കെയാണ് ലയണൽ മെസി അമേരിക്കയിലെ ഏറ്റവും പോപ്പുലറായ കായികതാരമായി മാറിയതെന്നത് വലിയൊരു നേട്ടം തന്നെയാണ്. മെസിക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത എത്രത്തോളമുണ്ടെന്നതിന്റെ വലിയ തെളിവാണ് അമേരിക്കയിൽ താരത്തിന് ലഭിക്കുന്ന ഈ പിന്തുണ.
Lionel Messi Most Popular Athlete In USA