ഖത്തർ ലോകകപ്പ് ലയണൽ മെസി ആരാധകരെ സംബന്ധിച്ച് സ്വർഗ്ഗതുല്യമായ അവസ്ഥ സമ്മാനിച്ച ഒന്നായിരുന്നു. ഒരുപാട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച്, ലോകത്തിലെ ഏറ്റവും മികച്ച താരം ഫുട്ബോളിന്റെ നിറുകയിലേക്ക് കയറിപ്പോകുന്നത് അവർക്ക് കാണാൻ കഴിഞ്ഞു. ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്.
ഏറെ സംഭവബഹുലമായ ഫൈനലിൽ രണ്ടു ഗോളിന് അർജന്റീന എൺപതാം മിനുട്ട് വരെയും മുന്നിലായിരുന്നു. അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നു. വിജയം ഉറപ്പിച്ച ഘട്ടത്തിൽ ഫ്രാൻസ് രണ്ടാമത്തെ ഗോളും തിരിച്ചടിച്ചപ്പോൾ അർജന്റീന നായകൻ മെസിയുടെ മുഖത്ത് കണ്ടത് ഒരു ചിരിയായിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ കാരണം മെസി വെളിപ്പെടുത്തുകയുണ്ടായി.
🇦🇷🗣️ Messi in the documentary about the reason for his smile when France equalised:
“I felt like football was telling me, this cup was not created for me to be its champion. I felt that the 2014 scenario would be repeated and I would be sad, but something inside me told me,… pic.twitter.com/MpI7WfIEfc
— Barça Worldwide (@BarcaWorldwide) May 12, 2024
“ഈ ടൂർണമെന്റ് നിനക്ക് ജേതാവാകാൻ വേണ്ടി ഉണ്ടാക്കിയതല്ലെന്ന് ഫുട്ബോൾ എന്നോട് പറയുന്നത് പോലെയാണ് ഫ്രാൻസ് രണ്ടാമത്തെ ഗോളടിച്ച സമയത്ത് എനിക്ക് തോന്നിയത്. 2014ൽ സംഭവിച്ചത് അതുപോലെതന്നെ ആവർത്തിക്കുമെന്നാണ് എനിക്ക് തോന്നിയത്. ഞാൻ വളരെയധികം വിഷമമുള്ള ഒരു അവസ്ഥയിലേക്ക് പോകുമായിരുന്നു.”
“എന്നാൽ എന്റെ ഉള്ളിലിരുന്ന് ‘എഴുന്നേൽക്കൂ വിഡ്ഡീ, ഇത് നിന്റെ മാത്രം സ്വപ്‌നമല്ല, ഈ ലോകത്തിന്റെ കൂടി സ്വപ്‌നമാണ്’ എന്നാരോ പറഞ്ഞു. അതോടെ ഞാൻ എഴുന്നേറ്റ് നിൽക്കുകയും ‘ഒന്നിനുമെന്നെ തടുക്കാൻ കഴിയില്ല’ എന്നുറപ്പിക്കുകയും ചെയ്‌തു. എന്റെ സ്വപ്‌നം എന്താണെന്ന് ഞാനപ്പോൾ മനസിലാക്കി.” ലയണൽ മെസി അടുത്തിടെ പുറത്തു വന്ന ഒരു ഡോക്യൂമെന്ററിയിൽ പറഞ്ഞു.
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ മെസിയിലൂടെ അർജന്റീന വീണ്ടും മുന്നിലെത്തിയെങ്കിലും ഫ്രാൻസ് വീണ്ടും സമനില നേടിയെടുത്തു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന കിരീടം ഉയർത്തുന്നത്. ഏറ്റവും ആവേശകരമായ ഒരു ലോകകപ്പിന് ആവേശകരമായ രീതിയിലുള്ള പരിസമാപ്തി തന്നെയായിരുന്നു ആ ഫൈനൽ.
Lionel Messi On His Smile During World Cup Final