ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമി പ്രീ സീസൺ മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. ഇതുവരെ ഏഴോളം പ്രീ സീസൺ മത്സരങ്ങൾ കളിച്ച ടീമിന് അതിൽ ഒരെണ്ണത്തിൽ മാത്രമേ വിജയം നേടാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം ജാപ്പനീസ് ക്ലബായ വീസൽ കൊബെയുമായി നടന്ന സൗഹൃദമത്സരത്തിലും ഇന്റർ മിയാമി തോൽവി വഴങ്ങിയിരുന്നു.
ലയണൽ മെസി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മത്സരം ഗോളൊന്നും പിറക്കാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു ടീമുകളും ആറു കിക്കുകൾ വീതം എടുക്കേണ്ടി വന്നു. ഇന്റർ മിയാമി അതിൽ മൂന്നെണ്ണം തുലച്ചു കളഞ്ഞപ്പോൾ വീസൽ കോബെ രണ്ടെണ്ണവും നഷ്ടമാക്കി. എങ്കിലും 4-3 എന്ന സ്കോറിന് ജാപ്പനീസ് ക്ലബ് വിജയം കുറിക്കുകയായിരുന്നു.
Lionel Messi's Reaction to Taylor Missing his penalty 😂pic.twitter.com/YI9G5MeJSv
— ACE (@FCB_ACEE) February 7, 2024
അതേസമയം സൗഹൃദമത്സരങ്ങളെ ലയണൽ മെസി എത്രത്തോളം നിസാരമായാണ് കാണുന്നതെന്ന് ഇന്നലത്തെ മത്സരം കാണിച്ചു തന്നു. ഇന്നലത്തെ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മിയാമി താരമായ റോബർട്ട് ടെയ്ലർ രണ്ടു തവണ പെനാൽറ്റി തുലച്ചിരുന്നു. ആദ്യം എടുത്ത പെനാൽറ്റി താരം നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റഫറി വീണ്ടും പെനാൽറ്റി അനുവദിച്ചു. അതും താരം പുറത്തേക്കടിച്ചു കളഞ്ഞു.
റോബർട്ട് ടെയ്ലർ രണ്ടാമത്തെ പെനാൽറ്റിയും തുലച്ചപ്പോൾ അതു കണ്ടു നിൽക്കുകയായിരുന്ന മെസി പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനു പുറമെ സഹതാരമായ ജോർഡി ആൽബ താരത്തോട് വന്ന് എന്തൊക്കെയോ തമാശയായി പറയുന്നതും കാണാം. രണ്ടു പേരും കൂടി റോബർട്ട് ടെയ്ലറിനെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
ഇന്നലത്തെ മത്സരത്തിൽ മെസി ഷൂട്ടൗട്ടിൽ പെനാൽറ്റി എടുക്കുകയും ചെയ്തില്ല. സൗഹൃദ മത്സരങ്ങൾക്ക് മെസി യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടു തന്നെ ഇന്റർ മിയാമി സൗഹൃദ മത്സരങ്ങളിൽ തോറ്റതിൽ ആരാധകർ നിരാശരാകേണ്ട കാര്യവുമില്ല. സീസൺ ആരംഭിക്കുമ്പോൾ ഇന്റർ മിയാമിയിൽ നിന്നും മെസിയിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാനാവും.
Lionel Messi Reaction To Taylor Penalty Miss