ലയണൽ മെസി ബാഴ്സലോണയിലേക്കെന്ന കാര്യത്തിൽ സങ്കീർണതകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ ദിവസം ബാഴ്സലോണ മുന്നോട്ടു വെച്ച പദ്ധതികൾ ലാ ലിഗ അംഗീകരിച്ചതോടെ ലയണൽ മെസി എന്തായാലും ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ക്ലബിലെ ഏതെങ്കിലും താരത്തെ വിൽക്കാതെ അത് സാധ്യമാകില്ലെന്നതിനാൽ സങ്കീർണതകൾ നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ പിതാവിന്റെ വാക്കുകൾ അധികരിച്ച് കാർലോസ് മോൺഫോർട്ട് വെളിപ്പെടുത്തിയത് അർജന്റീന താരം ബാഴ്സലോണക്ക് വേണ്ടി സൗജന്യമായി പോലും കളിക്കാൻ തയ്യാറാണെന്നാണ്. പണമല്ല താരത്തിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമെന്നും ലയണൽ മെസിയുടെ തിരിച്ചുവരവ് നിലവിലുള്ള താരങ്ങളെ വിൽപ്പന നടത്തിയില്ലെങ്കിൽ സങ്കീർണമാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അതിനിടയിൽ തന്നെ സ്വന്തമാക്കാൻ സജീവമായ ശ്രമങ്ങൾ നടത്തുന്ന സൗദി അറേബ്യൻ ക്ലബിനോട് ലയണൽ മെസി ഒരു അഭ്യർത്ഥന നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സൗദിയിലേക്കുള്ള തന്റെ ട്രാൻസ്ഫർ 2024 വരെ മാറ്റി വെക്കണമെന്ന അഭ്യർത്ഥനയാണ് താരം നടത്തിയിരിക്കുന്നത്. ഈ സീസണിലെങ്കിലും ബാഴ്സലോണക്ക് വേണ്ടി കളിക്കണമെന്ന താരത്തിന്റെ ആഗ്രഹം ഇതിൽ നിന്നും വ്യക്തമാണ്.
ഏതാണ്ട് അഞ്ഞൂറു മില്യൺ യൂറോയാണ് പ്രതിവർഷം ലയണൽ മെസിക്കായി സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ബാഴ്സലോണ വിളിക്കുകയാണെങ്കിൽ ലയണൽ മെസി അവിടേക്ക് ചേക്കേറാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്. എന്നാൽ ഈ സമ്മറിൽ ലയണൽ മെസി ക്ലബ്ബിലേക്ക് വന്നില്ലെങ്കിൽ അടുത്ത സമ്മറിൽ ഓഫറിൽ മാറ്റം വരുമെന്ന് അൽ ഹിലാൽ വ്യക്തമാക്കുന്നുണ്ട്.
Lionel Messi Ready To Play Barcelona For Free