അമേരിക്കൻ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം കുറിച്ചപ്പോൾ മികച്ച പ്രകടനവുമായി ലയണൽ മെസിയും ഇന്റർ മിയാമിയും. കഴിഞ്ഞ സീസണിൽ ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഒതുങ്ങേണ്ടി വന്ന ഇന്റർ മിയാമി ഇന്ത്യൻ സമയം ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സാൾക്ക് ലേക്കിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.
ഇന്റർ മിയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. മുപ്പത്തിയൊമ്പതാം മിനുട്ടിൽ റോബർട്ട് ടെയ്ലർ നേടിയ ഗോളിലാണ് ഇന്റർ മിയാമി മത്സരത്തിൽ മുന്നിലെത്തുന്നത്. ഈ ഗോളിന് വഴിയൊരുക്കിയത് ലയണൽ മെസി നടത്തിയ മുന്നേറ്റമായിരുന്നു. ഗോൾകീപ്പറുടെ പിഴവിലാണ് റോബർട്ട് ടെയ്ലർ പുതിയ സീസണിലെ ആദ്യത്തെ എംഎൽഎസ് ഗോൾ കുറിച്ചത്.
New season, same Robert Taylor bangers 😏🔥
Messi ➡️ Taylor in behind the backline who finishes it to give us the lead 👏#MIAvRSL | 1-0 pic.twitter.com/ubPUrbChva
— Inter Miami CF (@InterMiamiCF) February 22, 2024
അതിനു ശേഷം രണ്ടാമത്തെ ഗോൾ പിറന്നത് എൺപത്തിമൂന്നാം മിനുട്ടിലായിരുന്നു. ഈ ഗോളിന് പിന്നിലും ലയണൽ മെസി തന്നെയാണ് പ്രധാനമായും പ്രവർത്തിച്ചത്. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും പന്തുമായി മുന്നേറി വന്ന താരം പന്ത് സുവാരസിന് നൽകി. ബോക്സിനുള്ളിൽ നിന്നും സുവാരസ് നൽകിയ പന്ത് ഡീഗോ ഗോമസ് വലയിലെത്തിക്കുകയും ചെയ്തു.
This 2nd goal of inter Miami created by Messi, do not let Goal or Assist fool you 🔥🔥🐐pic.twitter.com/XTnEdJQreP
— ACE (fan) (@FCB_ACEE) February 22, 2024
മത്സരത്തിൽ മുഴുവൻ സമയവും ലയണൽ മെസി കളിച്ചിരുന്നു. അഞ്ചു കീ പാസുകൾ നൽകിയ താരത്തിന് ഗോൾ നേടാൻ ഒരു മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. എന്തായാലും ആദ്യത്തെ മത്സരത്തിൽ തന്നെ വിജയം നേടിയത് ഇന്റർ മിയാമിയുടെ ആത്മവിശ്വാസത്തെ ഉയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
പ്രീ സീസണിൽ വളരെ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തിയത്. എന്നാൽ അവിടെ ലാഘവത്വത്തോടെ കളിച്ച ഇന്റർ മിയാമി പ്രധാന മത്സരങ്ങളിലേക്ക് കടന്നപ്പോൾ കൂടുതൽ മികവോടെ മത്സരിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടങ്ങൾ സ്വന്തമാക്കുകയെന്നത് തന്നെയാകും ഇന്റർ മിയാമിയുടെ പ്രധാന ലക്ഷ്യം.
Lionel Messi Shines For Inter Miami In MLS