കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അർജന്റീന ടീം. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിത്തുടങ്ങിയ ടീം അതിനു ശേഷം ഫൈനലൈസിമ, ലോകകപ്പ് എന്നിവ സ്വന്തമാക്കി അന്താരാഷ്‌ട്ര ഫുട്ബോളിൽ വലിയ കുതിപ്പാണ് നടത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടാൻ സാധ്യത കല്പിക്കുന്നതും അർജന്റീനക്ക് തന്നെയാണ്.
അർജന്റീനയുടെ പ്രധാന കരുത്ത് നായകൻ ലയണൽ മെസി തന്നെയാണ്. എന്നാൽ ലയണൽ മെസിയെ സംബന്ധിച്ച് ആരാധകർക്ക് ചെറിയൊരു ആശങ്കയുള്ളത് ഇന്റർ മിയമിക്കായി താരം സ്ഥിരമായി കളിക്കുന്നില്ലെന്നതാണ്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ഇടയ്ക്കിടെ മത്സരങ്ങൾ നഷ്ടമാകാറുള്ള താരത്തിന് അർജന്റീനയിലും അത് സംഭവിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.
🗣️ @gastonedul: "Messi wants to play all minutes, all games for the National Team. I've no doubt that he will start in the friendly against Ecuador on Sunday. pic.twitter.com/tvgKoVjtK1
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 5, 2024
എന്നാൽ ലയണൽ മെസിയെ സംബന്ധിച്ച് അത്തരമൊരു ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് പ്രമുഖ ജേർണലിസ്റ്റ് ഗാസ്റ്റാൻ എഡ്യുൾ വെളിപ്പെടുത്തുന്നത്. അർജന്റീന ടീമിന് വേണ്ടി എല്ലാ മത്സരത്തിലും മുഴുവൻ സമയവും കളിക്കണമെന്നാണ് മെസി ആഗ്രഹിക്കുന്നത്. ഇക്വഡോറിനെതിരെ നടക്കാൻ പോകുന്ന സൗഹൃദ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ മെസി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
അർജന്റീന ടീമിനാണ് ലയണൽ മെസി മുഴുവൻ പ്രാധാന്യം നൽകുന്നതെന്ന് എഡ്യുളിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഇന്റർ മിയാമിക്കൊപ്പമുള്ള മത്സരങ്ങൾക്ക് മുൻപ് പരിക്കിന്റെ നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും മെസി വിശ്രമിക്കുന്നത് കോപ്പ അമേരിക്ക ടൂർണമെന്റിൽ മുഴുവൻ ഫിറ്റ്നസോടെ കളിക്കുന്നതിനു വേണ്ടിയാണെന്നതിൽ സംശയമില്ല.
കോപ്പ അമേരിക്കയിലേക്ക് മികച്ച ഫോമിലാണ് ലയണൽ മെസി എത്തുന്നത്. അമേരിക്കൻ ലീഗ് യൂറോപ്പിനെ അപേക്ഷിച്ച് അത്ര കരുത്തുറ്റതല്ലെങ്കിലും അവിടെ ചരിത്രം കുറിക്കാൻ മെസിക്ക് കഴിഞ്ഞു. ഈ സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇന്റർ മിയാമിയുടെ ഇരുപത്തിയഞ്ചു ഗോളുകളിൽ പങ്കാളിയാകാൻ കഴിഞ്ഞ താരം ദേശീയടീമിനായി ഇറങ്ങുന്നത് കാത്തിരിക്കയാണ് ആരാധകർ.
Lionel Messi Wants To Play All Minutes For Argentina