ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടങ്ങളിലൊന്നാണ് ഇന്നലെ ചെൽസിയും ലിവർപൂളും തമ്മിൽ നടന്നത്. ചെൽസിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഗോളിലൂടെ ലിവർപൂളാണ് മുന്നിൽ കടന്നതെങ്കിലും പുതിയ സൈനിങായ ആക്‌സൽ ഡിസാസിയുടെ ഗോളിൽ ചെൽസി സമനില നേടിയെടുത്തു. ആവേശകരമായ മത്സരമാണ് രണ്ടു ടീമുകളും കഴിഞ്ഞ ദിവസം കാഴ്‌ച വെച്ചത്.
ചെൽസിയിൽ അർജന്റീന മധ്യനിര താരമായ എൻസോ ഫെർണാണ്ടസ് നടത്തിയ പ്രകടനം പ്രത്യേകം പരാമർശം അർഹിക്കുന്നതായിരുന്നു. റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ താരം ടീമിന്റെ മോശം ഫോം കാരണം ഒരുപാട് ട്രോളുകൾക്ക് ഇരയായിരുന്നു. എന്നാൽ തന്റെ കഴിവെന്താണെന്ന് പ്രീമിയർ ലീഗ് കാണാനിരിക്കുന്നതേയുള്ളൂ എന്ന് വിളിച്ചോതുന്ന പ്രകടനമാണ് എൻസോ നടത്തിയത്.
ENZO FERNANDEZ❤️ what a player! #enzo #CheLiv #Chelsea pic.twitter.com/92YVQsaKzg
— dhamie (@AbisoyeOmotosho) August 13, 2023
മത്സരത്തിന് ശേഷം ലിവർപൂളിന്റെ അർജന്റീന താരമായ അലക്‌സിസ് മാക് അലിസ്റ്റർ എൻസോ ഫെർണാണ്ടസിന്റെ പ്രശംസിക്കുകയുണ്ടായി. എന്തുകൊണ്ടാണ് താരത്തിനായി ഇത്രയും തുക ചെൽസി നൽകിയതെന്ന് എൻസോ ഫെർണാണ്ടസ് ഇന്ന് കാണിച്ചു തന്നുവെന്നാണ് അലിസ്റ്റർ മത്സരത്തിന് ശേഷം പറഞ്ഞത്. രണ്ടു താരങ്ങളും മത്സരത്തിന് ശേഷം ജേഴ്‌സി പരസ്‌പരം കൈമാറുകയും ചെയ്‌തിരുന്നു.
മത്സരത്തിൽ ഓൾ ഇൻ ഓൾ പ്രകടനം നടത്തിയ താരം തൊണ്ണൂറു ശതമാനം പാസിംഗ് കൃത്യതയോടെ രണ്ടു കീ പാസുകൾ നൽകുകയുണ്ടായി. ചെൽസിയുടെ മുന്നേറ്റങ്ങളിലെല്ലാം എൻസോ ഫെർണാണ്ടസിന്റെ കാലുകൾ നിർണായക പങ്കു വഹിച്ചിരുന്നു. ഇതിനു പുറമെ ഡുവൽസ്, ടാക്കിൾ എന്നിവ നടത്തി പ്രതിരോധത്തെയും താരം സഹായിച്ചു. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം വരുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.
Mac Allister Praise Enzo Fernandez