ചെൽസിയുടെ നഷ്‌ടം മാഞ്ചസ്റ്റർ സിറ്റി നേട്ടമാക്കിയെടുത്തതാണ് ബെൽജിയൻ താരമായ കെവിൻ ഡി ബ്രൂയ്ൻ. ടീമിന്റെ പദ്ധതികൾക്ക് അനുയോജ്യനല്ലെന്നു പറഞ്ഞ് ചെൽസി ഒഴിവാക്കിയ താരം ജർമൻ ക്ലബായ വോൾഫ്‌സ്ബർഗിലെത്തി. അവിടെ മിന്നുന്ന പ്രകടനം നടത്തുന്നതിന്റെ ഇടയിലാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നത്. വിഖ്യാത പരിശീലകനായ ഗ്വാർഡിയോളയും ഡി ബ്രൂയ്‌നും ഒന്നിച്ചതോടെ ഇക്കാലയളവിൽ യൂറോപ്പിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായി മാഞ്ചസ്റ്റർ സിറ്റി മാറി.
2015 മുതൽ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ നട്ടെല്ലാണ് കെവിൻ ഡി ബ്രൂയ്ൻ. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള താരം മാഞ്ചസ്റ്റർ സിറ്റിയുടെ പ്ലേ മേക്കറായി തകർത്തു കളിച്ചു. അഞ്ചു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ നിരവധി കിരീടങ്ങൾ ഇക്കാലയളവിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. രണ്ടു തവണ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ബെൽജിയൻ താരം മറ്റു നിരവധി വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കുകയുണ്ടായി.
FULL STORY: https://t.co/U7MapIYgkS
— SPORTbible (@sportbible) October 22, 2023
അതിനിടയിൽ 2015 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള കെവിൻ ഡി ബ്രൂയ്നെ ക്ലബ് ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഫുട്ബോൾ ഇൻസൈഡർ അവർക്ക് ലഭിച്ച ചില സോഴ്‌സിൽ നിന്നും വെളിപ്പെടുത്തുന്നത് പ്രകാരം താരത്തിന് പുതിയ കരാർ നൽകാനുള്ള നീക്കം മാഞ്ചസ്റ്റർ സിറ്റി നീട്ടി വെച്ചേക്കും. നിലവിൽ 2025 വരെ കരാറുള്ള താരത്തിന് പുതിയ കരാർ നൽകാനുള്ള ചർച്ചകൾ അവസാനത്തെ പന്ത്രണ്ടു മാസത്തിൽ നടത്താനാണ് മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.
🚨 Man City could allow Kevin De Bruyne to leave due to major 'concern' developing pic.twitter.com/boYnUVLEjr
— SPORTbible (@sportbible) October 22, 2023
നിരന്തരം പരിക്കുകൾ പറ്റുന്നതാണ് താരത്തിന്റെ കാര്യത്തിൽ അപ്രതീക്ഷിതമായൊരു തീരുമാനത്തിൽ മാഞ്ചസ്റ്റർ സിറ്റി എത്തുന്നതിനു കാരണമായത്. ഓഗസ്റ്റിൽ ബേൺലിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റു പുറത്തിരിക്കുന്ന താരം തിരിച്ചെത്താൻ ഡിസംബറെങ്കിലും ആകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ താരത്തിന് നഷ്‌ടമാക്കിയ അതെ പരിക്കാണ് ഇപ്പോഴും വന്നിരിക്കുന്നത്. ഒരേ പരിക്ക് വീണ്ടും വീണ്ടും ആവർത്തിക്കുന്നതാണ് മാഞ്ചസ്റ്റർ സിറ്റിയെ ആശങ്കപ്പെടുത്തുന്നത്.
നിലവിലെ കരാർ കാലയളവിൽ ഡി ബ്രൂയ്‌ന്റെ പരിക്ക് വീണ്ടും ആവർത്തിച്ചാൽ താരത്തിന് പുതിയ കരാർ നൽകുന്നതിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി പുറകോട്ടു പോകാനുള്ള. ഡി ബ്രൂയന് പകരക്കാരനായി കളിക്കുന്ന അർജന്റൈൻ താരം ജൂലിയൻ അൽവാരസ് മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് ഇതിനൊപ്പം ചേർത്ത് വായിക്കാം. ഡി ബ്രൂയ്ൻ ടീം വിട്ടാലും മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്തായാലും ഈ സീസണായിരിക്കും താരത്തിന്റെ ഭാവിയിൽ നിർണായകമാവുക.
Manchester City May Allow De Bruyne To Leave Club