കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിന് ശേഷം ട്രോളുകളിൽ നിറയുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ ഹാരി മാഗ്വയർ. ആദ്യപാദത്തിൽ രണ്ടു ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് നഷ്ടമാകാൻ കാരണം താരം വഴങ്ങിയ സെൽഫ് ഗോളായിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ മത്സരത്തിൽ സെവിയ്യയുടെ ആദ്യഗോൾ വഴങ്ങുന്നതിനും താരം കാരണമായി.
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ഗോൾ മഗ്വയറിന്റെ എന്നതിലുപരിയായി ഡി ഗിയയുടെ പിഴവായാണ് കണക്കാക്കപ്പെടുന്നത്. പന്തിനു വേണ്ടി മാഗ്വയർ ആവശ്യപ്പെട്ടെങ്കിലും മൂന്നു താരങ്ങൾ ചുറ്റിനും നിൽക്കുന്നത് വ്യക്തമായി കാണാൻ കഴിയുന്ന ഡി ഗിയ ആ സാഹചര്യത്തിൽ അങ്ങിനെയൊരു പാസ് നൽകരുതായിരുന്നു. പാസ് ലഭിച്ചപ്പോൾ തന്നെ അത് സഹതാരത്തിനു നൽകാൻ മഗ്വയർ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.
De Gea to Maguire, what a goal pic.twitter.com/jyrJxus151
— Bearded LT🇨🇲 (@Magicj128) April 20, 2023
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ അതിനിടയിൽ മറ്റൊരു കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. അതുപോലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഒരു പാസ് ലഭിച്ചാൽ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ലിസാൻഡ്രോ മാർട്ടിനസിനെ കണ്ടു പഠിക്കാൻ അവർ ആവശ്യപ്പെടുന്നു. റയൽ ബെറ്റിസുമായി നടന്ന മത്സരത്തിൽ അതിനേക്കാൾ ബുദ്ധിമുട്ടേറിയ ഒരു പൊസിഷനിൽ പന്ത് ലഭിച്ചപ്പോൾ വളരെ അനായാസമാണ് അർജന്റീന താരം അതിലെ അപകടമൊഴിവാക്കി പാസ് നൽകിയത്.
Martinez being world class has bailed him out so often pic.twitter.com/54EItD0xgn
— J…. (@yehblitzed) April 20, 2023
ഇന്നലെ നടന്ന മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് ഉൾപ്പെടെ നിരവധി പ്രധാന താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടില്ലായിരുന്നു. റാഫേൽ വരാനെ, ബ്രൂണോ എന്നിവർ ഇറങ്ങാതിരുന്ന മത്സരത്തിൽ റാഷ്ഫോഡ് പകരക്കാരനും ആയിരുന്നു. അതും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. സസ്പെൻഷനും പരിക്കുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലച്ചത്.
അതേസമയം എറിക് ടെൻ ഹാഗിന്റെ പദ്ധതികൾക്ക് ഗോൾകീപ്പറായ ഡി ഗിയയും പ്രതിരോധതാരം മഗ്വയറും ചേരില്ലെന്ന അഭിപ്രായമുയരുന്നുണ്ട്. രണ്ടു താരങ്ങൾക്കും പന്തടക്കം തീരെയില്ലെന്നതാണ് പ്രധാന കാരണം. എന്നാൽ മത്സരത്തിൽ വലിയ രണ്ടു പിഴവുകൾ വരുത്തിയിട്ടും ഡി ഗിയയെ പിന്തുണച്ചാണ് ടെൻ ഹാഗ് സംസാരിച്ചത്.
Manchester United Fans Shows How Lisandro Deal With De Gea Pass