ലയണൽ മെസിയുടെ വരവ് അമേരിക്കയിൽ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ ഫുട്ബോളിൽ ഇന്നുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് മെസിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായി കിരീടം സ്വന്തമാക്കി ഫുട്ബോളിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി പരിപൂർണതയിൽ എത്തിയതിനു പിന്നാലെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് വന്നതെന്നത് കൂടുതൽ ആവേശം നൽകുന്നു.
ലയണൽ മെസിയുടെ ഇന്റർ മിയാമിയിലെ മത്സരങ്ങൾ കാണാൻ സെലിബ്രിറ്റികളുടെ നീണ്ട നിരയാണ്. ക്രൂസ് അസൂലിനെതിരെ നടന്ന മത്സരത്തിൽ ടെന്നീസ് ഇതിഹാസമായ സെറീന വില്യംസ്, മോഡലായ കിം കാർദേഷ്യൻ എന്നിവരെല്ലാം എത്തിയിരുന്നു. അതിനു ശേഷം അത്ലാന്റ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കാമില കാബെയോ, ഖാബി ലേം, റൗവു അലസാൻഡ്രോ, ഡിജെ ഖാലിദ്, പി ഡിഡി തുടങ്ങിയവരെല്ലാം എത്തിയിരുന്നു.
Camila Cabello: “How much we love you!!! The best player in history and a beautiful person.” pic.twitter.com/tQXWfNRjkE
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
ഇതിൽ ഗായികയായ കാമില മെസിയുടെ മത്സരം കണ്ടതിനു ശേഷം തന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയുണ്ടായി. “ഞങ്ങൾ നിങ്ങളെ അത്രയധികം സ്നേഹിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരം, മനോഹരമായൊരു വ്യക്തിയും” എന്നാണു മെസിയെ നോക്കി നിൽക്കുന്ന ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തതിൽ കാമില കുറിച്ചത്. അതിനു പുറമെ ട്വിറ്ററിലും അവർ മത്സരത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ചിരുന്നു.
Diddy, Dj Khaled, Camila Cabello, David Beckham and Khaby Lame arrive at Lionel Messi’s Inter Miami gamehttps://t.co/99XSU8x0ug pic.twitter.com/w8chWjd4rl
— Trap Money Kobe (@TrapMoneyKobe_) July 26, 2023
ലയണൽ മെസി അമേരിക്കൻ ലീഗിൽ വലിയൊരു മാറ്റത്തിന് തുടക്കമിടാനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ കാണുന്നത്. കൂടുതൽ സെലിബ്രിറ്റികൾ മെസിയുടെ മത്സരം കാണാൻ എത്തുന്നതോടെ ഇന്റർ മിയാമിക്കും അമേരിക്കൻ ഫുട്ബോളിനും കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണമാകും. നിലവിൽ ലയണൽ മെസിയുടെ വരവിനു ശേഷം ഇന്റർ മിയാമിയുടെ ടിക്കറ്റിനുള്ള ആവശ്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കും പല മടങ്ങായി വർധിച്ചിട്ടുണ്ട്.
Many Celebrities Attend Messi Inter Miami Match