ഇന്റർ മിയാമി നായകനായി ലയണൽ മെസി നാളെ കളത്തിലിറങ്ങും, സ്ഥിരീകരിച്ച് ഇന്റർ മിയാമി പരിശീലകൻ | Messi

യൂറോപ്യൻ ഫുട്ബോൾ വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ എത്തിയ ലയണൽ മെസിയുടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. ക്രൂസ് അസൂലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ താരം മികച്ച പ്രകടനം നടത്തുകയും ഇഞ്ചുറി ടൈമിൽ മനോഹരമായൊരു ഫ്രീകിക്ക് ഗോൾ നേടി ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുക്കുകയും ചെയ്‌തിരുന്നു.

ഇന്റർ മിയാമി അരങ്ങേറ്റം ഗംഭീരമാക്കിയ ലയണൽ മെസി ഇന്ത്യൻ സമയം നാളെ പുലർച്ചെ തന്റെ രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുകയാണ്. അമേരിക്കൻ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ അറ്റ്‌ലാന്റ യുണൈറ്റഡാണ്‌ ഇന്റർ മിയാമിയുടെ എതിരാളികൾ. നാളത്തെ മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ടീമിന്റെ നായകനായാണ് ഇറങ്ങുന്നത്. ഇന്റർ മിയാമി പരിശീലകൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

“അതെ,കഴിഞ്ഞ മത്സരത്തിലും താരം ടീമിന്റെ നായകൻ തന്നെയായിരുന്നു.” ലയണൽ മെസിയാകുമോ ടീമിനെ നയിക്കുകയെന്ന ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് മാർട്ടിനോ പറഞ്ഞു. “തുടക്കം മുതൽ തന്നെ ലയണൽ മെസിയും ബുസ്‌ക്വറ്റ്‌സും ഒരുമിച്ച് കളിക്കാനുള്ള സാധ്യതയുണ്ട്. അവർക്ക് എന്താണ് തോന്നുന്നത് എന്നാണ് അതിൽ പ്രധാനം, ഇതവരുടെ രണ്ടാമത്തെ മത്സരമാണ്.” മാർട്ടിനോ പറഞ്ഞു.

മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയാൽ ലീഗ് കപ്പിന്റെ അവസാന മുപ്പത്തിരണ്ടു ടീമുകൾ ഉൾപ്പെട്ട റൗണ്ടിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് കഴിയും. അതേസമയം വിജയമാണ് നേടുന്നതെങ്കിൽ സൗത്ത് 2 ഗ്രൂപ്പിലെ ജേതാക്കളുമായാകും ഇന്റർ മിയാമിയുടെ അടുത്ത മത്സരം. ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടിനോ പരിശീലകനായിരുന്ന ക്ലബാണ് അറ്റ്‌ലാന്റാ യുണൈറ്റഡ് എന്ന പ്രത്യേകത കൂടിയുണ്ട്.

മത്സരം അമേരിക്കയിൽ വെച്ചാണ് നടക്കുന്നത് എന്നതിനാൽ തന്നെ ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചു മണിക്കാണ് ആരംഭിക്കുക. ഇന്റർ മിയാമിയുടെ പുതിയ സൈനിങായ ജോർദി ആൽബ കൂടി മത്സരത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Martino Confirm Messi Will Captain Inter Miami

Gerardo MartinoInter MiamiLionel Messi
Comments (0)
Add Comment