അർജന്റീനയിൽ പതിനാലുകാരൻ ചരിത്രം കുറിച്ചു, ലയണൽ മെസിയുടെ സ്വന്തം ക്ലബിനെതിരെ അരങ്ങേറ്റം | Mateo Apolonio

അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബോളിൽ കഴിഞ്ഞ ദിവസം പിറന്നത് ചരിത്രസംഭവം. സാക്ഷാൽ ലയണൽ മെസിയുടെ ബാല്യകാല ക്ലബായ നെവിൽസ് ഓൾഡ് ബോയ്‌സും ഡീപോർറ്റീവോ റിയെസ്ട്രയും തമ്മിൽ നടന്ന മത്സരത്തിൽ അരങ്ങേറ്റം നടത്തിയത് പതിയാനല് വയസ് മാത്രം പ്രായമുള്ള താരമാണ്. മത്സരത്തിന്റെ അവസാനത്തെ മിനുട്ടുകളിലാണ് മാറ്റിയോ അപ്പോളോണിയോ കളത്തിലിറങ്ങിയത്.

കോപ്പ അർജന്റീനയുടെ പ്രീ ക്വാർട്ടറിൽ രണ്ടു ക്ലബുകളും തമ്മിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാല്യകാല ക്ലബായ നെവൽസ് ഓൾഡ് ബോയ്‌സ് ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് അപ്പോളോണിയോ കളത്തിലിറങ്ങിയത്. പതിനാലു വയസും ഇരുപത്തിയൊമ്പത് ദിവസവും മാത്രമാണ് താരത്തിന്റെ പ്രായം. ഇതോടെ അർജന്റൈൻ ലീഗിൽ അഗ്യൂറോയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് താരം മറികടന്നു.

എൺപത്തിനാലാം മിനുട്ടിൽ കളത്തിലിറങ്ങിയ താരത്തിന് തന്റെ കഴിവ് തെളിയിക്കാനുള്ള സമയം ലഭിച്ചില്ല. മത്സരത്തിൽ ഒരു ഗോളിന്റെ വിജയം നേവൽസ് ഓൾഡ് ബോയ്‌സ് സ്വന്തമാക്കി. മധ്യനിരയിൽ ഗോൺസാലോ ബ്രാവോക്ക് പകരം ഇറങ്ങിയ താരത്തിന് ഇനിയുള്ള മത്സരങ്ങളിലും അവസരം ലഭിച്ചേക്കും. അർജന്റീനയുടെ ഭാവിയായി താരം മാറുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

ഇതിനു മുൻപ് അർജന്റീനിയൻ ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയേ ഏറ്റവും പ്രായം കുറഞ്ഞ താരം അഗ്യൂറോയാണ്. പതിനഞ്ചു വയസും മുപ്പത്തിയൊന്നു ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം നടത്തിയ അഗ്യൂറോക്ക് ഉജ്ജ്വലമായൊരു കരിയർ തന്നെ അവകാശപ്പെടാനുണ്ട്. അതുപോലെ തന്നെ ഭാവിയിൽ അപ്പോളോണിയോ ഉയർന്നു വരുമെന്നാണ് പ്രതീക്ഷ.

മത്സരത്തിൽ താരത്തിന് അവസരം നൽകിയ റിയസ്ട്രയുടെ പരിശീലകൻ അപ്പോളോണിയോയെ പ്രശംസിച്ചു. ഇത്രയും കുറഞ്ഞ പ്രായമാണെങ്കിലും പ്രൊഫെഷണൽ ഫുട്ബോൾ കളിക്കാൻ താരം തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടെന്നാണ് പരിശീലകൻ ക്രിസ്റ്റ്യൻ ഫാബിയാനി പറയുന്നത്. മികച്ച പ്രകടനം നടത്തിയാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ താരത്തിന് കഴിയുമെന്നുറപ്പാണ്.

Mateo Apolonio Broke Record In Argentina

ArgentinaMateo ApolonioSergio Aguero
Comments (0)
Add Comment