ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടി പിഎസ്ജി. സ്വന്തം മൈതാനത്ത് ലെൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. ലയണൽ മെസി, എംബാപ്പെ എന്നിവർ ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മധ്യനിര താരമായ വിറ്റിന്യയുടെ വകയായിരുന്നു. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലബായ ലെൻസ്.
പത്തൊൻപതാം മിനുട്ടിൽ സാലിസ് അബ്ദുൽ സമദ് ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് പത്ത് പേരുമായാണ് ലെൻസ് ഭൂരിഭാഗം സമയത്തും കളിച്ചത്. മുപ്പത്തിയൊന്നാം മിനുട്ടിൽ വിറ്റിന്യയുടെ അസിസ്റ്റിൽ എംബാപ്പെ ടീമിനായി ആദ്യ ഗോൾ നേടിയതിനു ശേഷം ഒൻപതു മിനിറ്റുകളുടെ ഇടയിലാണ് പിഎസ്ജി മറ്റു രണ്ടു ഗോളുകളും നേടിയത്.
Can't get over this linkup between Lionel Messi and Mbappe, WHAT A GOAL!!!pic.twitter.com/AnGqSJ41q4
— F R E D (@AFCFrediNho_) April 15, 2023
മുപ്പത്തിയൊന്നാം മിനുട്ടിൽ എംബാപ്പെ ഗോൾ നേടിയതിനു ശേഷം മുപ്പത്തിയേഴാം മിനുട്ടിൽ നുനോ മെൻഡസിന്റെ അസിസ്റ്റിൽ വിറ്റിന്യ രണ്ടാമത്തെ ഗോൾ നേടി. അതിനു ശേഷം എംബാപ്പെയുടെ അസിസ്റ്റിൽ ലയണൽ മെസി പിഎസ്ജിയുടെ ലീഡ് ഉയർത്തി. പത്ത് പേരായി ചുരുങ്ങിയ ടീമാണെങ്കിലും പിന്നീട് ലെൻസ് ഗോൾ വഴങ്ങാൻ അനുവദിച്ചില്ല. പെനാൽറ്റിയിലൂടെ അവരൊരു ഗോൾ നേടുകയും ചെയ്തു.
മത്സരത്തിൽ ലയണൽ മെസി നേടിയ ഗോൾ മനോഹരമായ ഒന്നായിരുന്നു. മെസി തന്നെ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയോട് വൺ ടച്ച് കളിച്ച് മുന്നേറിയ താരം ബോക്സിലെത്തുമ്പോൾ എംബാപ്പെ ബാക്ക്ഹീൽ അസിസ്റ്റ് വഴിയാണ് പന്തെത്തിച്ചത്. മെസി അത് മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്തു. രണ്ടു താരങ്ങളുടെയും വ്യക്തിഗത മികവിനെ വെളിപ്പെടുത്തുന്ന ഗോളായിരുന്നു അത്.
മത്സരത്തിലെ വിജയത്തോടെ ലീഗ് കിരീടത്തിനുള്ള സാധ്യതകൾ പിഎസ്ജി വർധിപ്പിച്ചു. 31 മത്സരങ്ങളിൽ 72 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ലെൻസ് അത്രയും മത്സരങ്ങളിൽ നിന്നും 63 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. മുപ്പതു മത്സരങ്ങളിൽ നിന്നും അറുപത്തിയൊന്നു പോയിന്റുമായി മാഴ്സയാണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.
Content Highlights: Kylian Mbappe Backheel Assist To Lionel Messi Goal