സ്ട്രോസ്ബർഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനിലയാണ് പിഎസ്ജി സ്വന്തമാക്കിയത്. സ്ട്രോസ്ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യപകുതി രണ്ടു ടീമുകളും സമനിലയിൽ പിരിയുകയാണ് ഉണ്ടായതെങ്കിലും രണ്ടാം പകുതിയിൽ ലയണൽ മെസിയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തി. തുടർന്ന് എഴുപത്തിയൊമ്പതാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ കെവിൻ ഗമേരോയുടെ ഗോളിൽ സ്ട്രോസ്ബർഗ് സമനില നേടുകയായിരുന്നു.
മത്സരത്തിൽ സമനിലയാണ് നേടിയതെങ്കിലും ഒരു കളി ബാക്കി നിൽക്കെ തന്നെ പിഎസ്ജിക്ക് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ പിഎസ്ജി വിജയം നേടേണ്ട മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മത്സരത്തിൽ ഗോൾ നേടിയ ലയണൽ മെസി നൽകിയ രണ്ട് മികച്ച അവസരങ്ങൾ ഇരുപകുതികളിലുമായി തുലച്ചു കളഞ്ഞ എംബാപ്പയാണ് ടീം അർഹിച്ചിരുന്ന വിജയം നിഷേധിച്ച് സമനില വഴങ്ങാൻ കാരണമായത്.
So according to some people this is finished Messi and Goat Mbappe 😂 #Messi pic.twitter.com/gSyscOUkC3
— Mr.K (@calmkamesh_) May 27, 2023
ആദ്യപകുതിയിലാണ് ഒരവസരം പിറന്നത്. എംബാപ്പെ ബോക്സിലേക്ക് നടത്തിയ റണ്ണിന് മനോഹരമായൊരു പാസ് മെസി നൽകി. അത് പിടിച്ചെടുത്ത എംബാപ്പെക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഗോളിയെയും മറികടന്ന് പോകാനുള്ള താരത്തിന്റെ ശ്രമം പൂർണമായും പാളി. എംബാപ്പയുടെ നീക്കം കൃത്യമായി മനസിലാക്കിയ ഗോൾകീപ്പർ പന്ത് പിടിച്ചെടുത്ത് അവസരം വിഫലമാക്കി. അല്ലെങ്കിൽ ആദ്യപകുതിയിലേ പിഎസ്ജി മുന്നിലെത്തിയേനെ.
Bugünkü maçtan:
35 yaşındaki Messi, 3 kişiyi geçip Mbappe'nin önüne bırakıyor ama Mbappe şaşırtmıyor..🥲pic.twitter.com/gZONZLPW0Q
— Epik Messi Anları (@epikmessianlari) May 27, 2023
മറ്റൊരു അവസരം പിഎസ്ജിക്ക് ലഭിച്ചത് രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ നിൽക്കുമ്പോഴാണ്. എൺപതാം മിനുട്ടിനു ശേഷം ലഭിച്ച ആ അവസരം ഏറ്റവും മനോഹരമായ രീതിയിലാണ് മെസി ഒരുക്കി നൽകിയത്. നാലോളം സ്ട്രോസ്ബർഗ് താരങ്ങളെ ഒറ്റക്ക് മറികടന്ന് മെസി നൽകിയ ക്രോസ് പക്ഷെ എംബാപ്പെക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്.
മത്സരത്തിൽ ലയണൽ മെസിക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് അസിസ്റ്റുകളാണ് എംബാപ്പെ കാരണം ഇല്ലാതായത്. ഇതിനു മുൻപും പല മത്സരങ്ങളിലും മെസി നൽകിയ വമ്പൻ അവസരങ്ങൾ എംബാപ്പെയും മറ്റു താരങ്ങളും തുലച്ചു കളഞ്ഞിട്ടുണ്ട്. മെസിയെ അധിക്ഷേപിച്ച് എംബാപ്പയെ പ്രശംസിക്കുന്നു പിഎസ്ജി ആരാധകർ ഇത് കണ്ണു തുറന്നു കാണണമെന്നാണ് മെസി ആരാധകർ പറയുന്നത്.
Mbappe Missed Two Chances Created By Lionel Messi