ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം എല്ലാ ആരാധകർക്കും ആവേശം നൽകിയ ഒന്നാണ്. ആദ്യ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയെങ്കിലും പിന്നീട് നടന്ന മത്സരങ്ങളിൽ പൊരുതിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് സ്വന്തമാക്കാനുള്ള മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച കിരീടനേട്ടം ആരാധകർ മതിമറന്ന് ആഘോഷിക്കുകയും ചെയ്‌തു.
ലയണൽ മെസിയെ സംബന്ധിച്ചും വളരെയധികം മൂല്യമുള്ളതാണ് ഈ കിരീടനേട്ടം. ലോകഫുട്ബോളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ലയണൽ മെസിക്ക് ഇനി ബാക്കിയുണ്ടായിരുന്നത് ലോകകപ്പ് മാത്രമായിരുന്നു. ഖത്തറിൽ തന്റെ സഹതാരങ്ങൾക്കൊപ്പം അതു നേടാൻ മെസിക്ക് സാധിച്ചു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസി സ്വന്തമാക്കിയിരുന്നു.
Lionel Messi will gift 35 gold iPhone 14's to all the Argentina players and staff which won the World Cup. Via IDesignGold on Instagram. 🏆🇦🇷 pic.twitter.com/yDE9PkalcG
— Roy Nemer (@RoyNemer) March 2, 2023
ഖത്തർ ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിലെ എല്ലാ താരങ്ങൾക്കും മെസി നൽകുന്ന സമ്മാനം കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചു ഗോൾഡൻ ഐ ഫോണുകളാണ് മെസി താരങ്ങൾക്കും സ്റ്റാഫുകൾക്കും സമ്മാനമായി നൽകാൻ എത്തിച്ചിരിക്കുന്നത്. 24 ക്യാരറ്റ് സ്വർണം പൂശിയ ഈ ഐ ഫോണുകൾക്കായി 175000 പൗണ്ട് (ഒന്നേമുക്കാൽ കോടി രൂപയോളം) ആണ് മെസി ചെലവാക്കിയത്.
ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് ഈ പ്രത്യേക ഐ ഫോണുകൾ തയ്യാറാക്കിയത്. ഓരോ ഫോണിലും അത് ലഭിക്കേണ്ട താരത്തിന്റെ പേരും അവരുടെ ജേഴ്‌സി നമ്പറും നൽകിയിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ ലോഗോയും 2023 ലോകകപ്പ് വിജയികളെന്നതും ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് വിജയത്തിൽ ഓരോ താരങ്ങൾക്കും സ്റ്റാഫുകൾക്കുമുള്ള നന്ദി സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ് ഈ സമ്മാനം.
Leo Messi has gifted 35 golden iPhone 14s to the entire World Cup-winning Argentina squad and staff 🤩
— El-Mansoor (@MansoorFb) March 2, 2023
#TinubuIsNotComing pic.twitter.com/d8q3faAYIQ
മെസി ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി തങ്ങളുടെ വിലയേറിയ കസ്റ്റമർ കൂടിയാണെന്ന ഐ ഡിസൈൻ ഗോൾഡിന്റെ സിഇഓ പറഞ്ഞു. തന്റെ ടീമിലെ താരങ്ങൾക്ക് ഒരു സ്‌പെഷ്യൽ സമ്മാനം നൽകുന്ന കാര്യം പറഞ്ഞപ്പോൾ താനാണ് പേരും ജേഴ്‌സി നമ്പറും ആലേഖനം ചെയ്‌തുള്ള ഫോണിന്റെ ആശയം നൽകിയതെന്നും മെസിക്കാത് ഇഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.