അർജന്റീന ദേശീയ ടീമിൽ നിന്നും ലയണൽ മെസി താൽക്കാലികമായി വിട്ടുനിൽക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു വർഷത്തേക്ക് ദേശീയ ടീമിൽ നിന്നും മാറി നിൽക്കാനാണ് മെസി ഒരുങ്ങുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അടുത്ത കോപ്പ അമേരിക്കക്ക് മുന്നോടിയായി ദേശീയ ടീമിലേക്ക് തിരിച്ചു വരാമെന്ന പദ്ധതിയാണ് മെസിക്കുള്ളത്.
അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ ലയണൽ മെസി ഒരുങ്ങുകയാണ്. യൂറോപ്പിൽ നിരവധി വർഷങ്ങളായി തുടരുന്ന മെസി അമേരിക്കയിലേക്ക് മാറുമ്പോൾ അവിടവുമായി ഒത്തുപോകാൻ സമയമെടുക്കും. അമേരിക്കയിൽ കൃത്യമായി സെറ്റിൽ ചെയ്യുന്നതിനു കൂടി വേണ്ടിയാണു ലയണൽ മെസി ദേശീയ ടീമിൽ നിന്നും മാറി നിൽക്കുന്നതെന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.
Lionel Messi ‘might quit international duty with Argentina for a YEAR’ #Argentina #duty #international #Lionel https://t.co/ErTVu5rSr6
— @usbreaking2Day (@usbreaking2Da) June 24, 2023
ലഭിക്കുന്ന സൂചനകൾ പ്രകാരം അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയെ മെസി ഇക്കാര്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മെസിയുടെ ഈ തീരുമാനത്തിൽ പരിശീലകന് പൂർണമായും താൽപര്യമില്ല. അതിനു പുറമെ ഈ തീരുമാനം നടപ്പിലാക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയും വേണം. എന്നാൽ മെസിയുടെ ആവശ്യം അവർ പരിഗണിക്കുമെന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം മുപ്പത്തിയാറു വയസു പൂർത്തിയായ മെസി ദേശീയ ടീമിനൊപ്പം കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ദേശീയ ടീമിൽ നിന്നും താരം എടുക്കുകയാണെങ്കിൽ ഏഷ്യൻ ആരാധകരെ അത് നന്നായി ബാധിക്കും. അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ മെസിയുടെ ക്ലബ് തലത്തിലുള്ള മത്സരങ്ങൾ കാണാൻ അവർക്ക് ബുദ്ധിമുട്ടാകുമെന്നിരിക്കെ ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങളും നഷ്‌ടമാകും.
Messi Might Take A Break From Argentina Team