ബെക്കാമിനു നേരെ നോക്കി മെസിയുടെ പ്രത്യേക ഗോൾ സെലിബ്രെഷൻ, ഉത്തരം കണ്ടെത്തി സോഷ്യൽ മീഡിയ | Messi

ഇന്റർ മിയാമിയുടെ ഓരോ മത്സരം കഴിയുമ്പോഴും ലയണൽ മെസിയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ ഇഞ്ചുറി ടൈം ഫ്രീ കിക്ക് ഗോളിൽ ടീമിനെ വിജയിപ്പിച്ച താരം അതിനു ശേഷം നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി. ടീമിന്റെ ആദ്യ രണ്ടു ഗോളുകൾ മെസി നേടിയപ്പോൾ ഇരട്ടഗോളുകൾ നേടിയ റോബർട്ട് ടെയ്‌ലറുടെയും മികവിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമി സ്വന്തമാക്കിയത്.

മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ലയണൽ മെസി നടത്തിയ പുതിയൊരു തരാം സെലിബ്രെഷനാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സഹതാരങ്ങൾക്കൊപ്പം ഗോളാഘോഷിച്ചതിനു ശേഷം തിരിച്ചു സ്വന്തം ഹാഫിലേക്ക് നടന്നു പോകുന്നതിനിടെയാണ് മെസിയുടെ പുതിയ സെലിബ്രെഷൻ ഉണ്ടായത്. ഇന്റർ മിയാമി ഉടമയായും ഇംഗ്ലീഷ് ഇതിഹാസവുമായ ഡേവിഡ് ബെക്കാമിനെ നോക്കിയാണ് മെസി “ഹോൾഡ് മൈ ബിയർ” എന്നർത്ഥം വരുന്ന സെലിബ്രെഷൻ നടത്തിയത്.

ബെക്കാമിനെ നോക്കി ലയണൽ മെസി നടത്തിയ സെലിബ്രെഷന്റെ അർത്ഥമെന്താണെന്ന് അതിനു ശേഷം സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള രസകരമായ ഒരു ആശയവിനിമയം ആണതെന്നാണ് ആരാധകർ കണ്ടെത്തിയത്. തന്റെ ഗോൾ കാണൂ, ഇനിയെല്ലാം ഞാൻ നോക്കാം എന്നെല്ലാം അതിലൂടെ അർത്ഥമാക്കുന്നുണ്ട്. രണ്ടു താരങ്ങൾക്കും പരസ്‌പരമുള്ള ബഹുമാനവും ആദരവുമെല്ലാം അതിൽ തെളിഞ്ഞു നിൽക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തൽ.

ലയണൽ മെസിയും ബെക്കാമും തമ്മിലുള്ള ബന്ധം വളരെ ദൃഢവും വൈകാരികമായ തലങ്ങൾ ഉള്ളതുമാണ്. അതുകൊണ്ടു കൂടിയാണ് സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ തഴഞ്ഞ് ലയണൽ മെസി ബെക്കാമിന്റെ ക്ലബ്ബിലേക്ക് വന്നത്. മെസി കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയപ്പോൾ ബെക്കാം കരച്ചിലടക്കാൻ ബുദ്ധിമുട്ടുന്നതും നമ്മൾ കണ്ടിരുന്നു. എന്തായാലും മെസിയെ വളരെയധികം ബഹുമാനിക്കുന്ന ഒരു ക്ലബിലാണ് താരമിപ്പോൾ ഉള്ളതെന്നത് വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.

Messi New Goal Celebration To Beckham

David BeckhamInter MiamiLionel MessiMLS
Comments (0)
Add Comment